കോവിഡ് വ്യാപനം: ഹമദ് ആശുപത്രിയിൽ സന്ദർശക നിയന്ത്രണം
|സന്ദർശകർക്ക് വൈകിട്ട് മൂന്നു മുതൽ രാത്രി എട്ട് എട്ടു വരെ മാത്രമാണ് പ്രവേശനം
ദോഹ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള ആശുപത്രികളിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. കോർപ്പറേഷന് കീഴിലുള്ള മൂന്ന് കോവിഡ് ആശുപത്രികളിലും സന്ദർശകരെ അനുവദിക്കില്ല. മറ്റു ആശുപത്രികളിൽ സന്ദർശകർക്ക് വൈകിട്ട് മൂന്നു മുതൽ രാത്രി എട്ട് എട്ടു വരെ മാത്രമാണ് പ്രവേശനം. സന്ദർശകർ ഇഹ്തിറാസ് ആപ്പിൽ പച്ച സിഗ്‌നൽ ഉള്ളവരും മാസ്‌ക് ധരിച്ചവരുമാകണം. പ്രവേശനത്തിന് മുമ്പ് ശരീര ഊഷ്മാവ് പരിശോധിക്കും. ഒരേ സമയം ഒരാൾക്ക് മാത്രമാകും പ്രവേശനം.
ദിവസത്തിൽ പരമാവധി മൂന്ന് പേർക്ക് ഒരു രോഗിയെ സന്ദർശിക്കാം. 15 മിനുട്ടാണ് സമയം അനുവദിച്ചിട്ടുള്ളത്. 15 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇത്തരത്തിൽ സന്ദർശനം നടത്താനാവില്ല. ഭക്ഷണം, വെള്ളം, ചോക്ലേറ്റ്, പൂക്കൾ എന്നിവയൊന്നും ആശുപത്രിക്ക് അകത്തേക്ക് കൊണ്ടുപോകരുത്, ഖത്തറിൽ കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് വ്യാപനം രൂക്ഷമാണ്. പ്രതിദിന രോഗികളുടെ എണ്ണം ഇന്നലെ മുന്നൂറ് കടന്നിരുന്നു.
In the wake of the Covid outbreak, visitors were restricted to hospitals under the Hamad Medical Corporation.