Qatar
ഖത്തറില്‍ കോവിഡ് വ്യാപനം കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 3723 പേര്‍ക്ക്
Qatar

ഖത്തറില്‍ കോവിഡ് വ്യാപനം കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 3723 പേര്‍ക്ക്

Web Desk
|
19 Jan 2022 5:27 PM GMT

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ഊര്‍ജിതമായി തുടരുകയാണ്. ഇന്ന് 354 പേര്‍ക്ക് പിഴ ചുമത്തി

തുടര്‍ച്ചയായി അഞ്ച് ദിവസം നാലായിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ഖത്തറില്‍ കോവിഡ് വ്യാപനം കുറയുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 3723 പേര്‍ക്ക്. ഇതില്‍ 359 പേര്‍ യാത്രക്കാരാണ്

3364 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗമുക്തി ലഭിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ട് ഇന്ന് 3542 പേരാണ് കോവിഡ് നെഗറ്റീവായത്, ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. 88 വയസുള്ളയാളാണ് മരിച്ചത്.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ഊര്‍ജിതമായി തുടരുകയാണ്. ഇന്ന് 354 പേര്‍ക്ക് പിഴ ചുമത്തി.

Related Tags :
Similar Posts