Qatar
ഖത്തറില്‍ ഡെലിവറി ജീവനക്കാര്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിക്കുന്നു
Qatar

ഖത്തറില്‍ ഡെലിവറി ജീവനക്കാര്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിക്കുന്നു

Web Desk
|
17 May 2022 2:22 PM GMT

ഖത്തറില്‍ ഡെലിവറി ജീവനക്കാര്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിക്കുന്നതായി ഗതാഗത മന്ത്രാലയം. ഡെലിവറി ലൊക്കേഷനുകളിലേക്ക് മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയുള്ള യാത്രയായതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ ഫോണില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടി വരുന്നതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ ഡെലിവറി ജീവനക്കാര്‍ക്കിടയിലെ അപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനവാണുണ്ടായിരിക്കുന്നത്.

ഡെലിവറി മോട്ടോര്‍ സൈക്കിള്‍ അപകടങ്ങളുമായി ബന്ധപ്പെട്ട ശില്‍പ്പശാലയിലാണ് ഗതാഗത വകുപ്പ് ഇക്കാര്യം അറിയിച്ചത്.

Similar Posts