Qatar
Qatar
ദോഹ ഫോറത്തിന് തുടക്കം: ഖത്തർ അമീർ ഉദ്ഘാടനം ചെയ്യും
|9 Dec 2023 5:42 PM GMT
കൂട്ടായ്മയുടെ ഭാവി പടുത്തുയര്‍ത്താം എന്ന പ്രമേയത്തിലാണ് ഇത്തവണ ദോഹ ഫോറം നടക്കുന്നത്
ദോഹ: ലോക നേതാക്കളും നയതന്ത്ര വിദഗ്ധരും ഒരേവേദിയിലെത്തുന്ന ദോഹ ഫോറം നാളെ തുടങ്ങും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്യും.
കൂട്ടായ്മയുടെ ഭാവി പടുത്തുയര്‍ത്താം എന്ന പ്രമേയത്തിലാണ് ഇത്തവണ ദോഹ ഫോറം നടക്കുന്നത്. ഷെറാട്ടണ്‍ ഹോട്ടല്‍ വേദിയാകുന്ന ചര്‍ച്ചകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നയതന്ത്ര വിദഗ്ധരും ചിന്തകരും പങ്കെടുക്കും.
പശ്ചിമേഷ്യന്‍ വിഷയം ചര്‍ച്ച ചെയ്തുകൊണ്ടാണ് ദോഹ ഫോറം തുടങ്ങുന്നത്. ഖത്തര്‍ പ്രധാനമന്ത്രി, ഫലസ്തീന്‍ പ്രധാനമന്ത്രി, ജോര്‍ദാന്‍ ഉപപ്രധാനമന്ത്രി. തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഉദ്ഘാടനം ചെയ്യുന്നത്. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കും.