Qatar
ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം ദോഹ ഹമദ് വിമാനത്താവളത്തിന്
Qatar

ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം ദോഹ ഹമദ് വിമാനത്താവളത്തിന്

Web Desk
|
17 Jun 2022 4:31 PM GMT

ലോകത്താകമാനമുള്ള 550 വിമാനത്താവളങ്ങളിൽ നിന്നാണ് ഉപഭോക്താക്കളുടെ സംതൃപ്തിയും മികച്ച സേവനങ്ങളും അടിസ്ഥാനമാക്കി ഹമദ് വിമാനത്താവളത്തിന് ഒന്നാംസ്ഥാനം ലഭിച്ചത്.

ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം ദോഹ ഹമദ് വിമാനത്താവളത്തിന്. തുടർച്ചയായ രണ്ടാം തവണയാണ് നേട്ടം. പാരീസിൽ നടന്ന പാസഞ്ചർ ടെർമിനൽ എക്‌സ്‌പോയിലാണ് ലോകത്തെ മികച്ച വിമാനത്താവളങ്ങൾക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഈ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പുരസ്‌കാരമാണിത്. സർവേയും യാത്രക്കാരുടെ വോട്ടിങ്ങുമാണ് തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം. ലോകത്താകമാനമുള്ള 550 വിമാനത്താവളങ്ങളിൽ നിന്നാണ് ഉപഭോക്താക്കളുടെ സംതൃപ്തിയും മികച്ച സേവനങ്ങളും അടിസ്ഥാനമാക്കി ഹമദ് വിമാനത്താവളത്തിന് ഒന്നാംസ്ഥാനം ലഭിച്ചത്.

കഴിഞ്ഞ വർഷവും ഇതേ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. സിങ്കപ്പൂർ വിമാനത്താവളത്തിനാണ് സ്റ്റാഫ് സർവീസിനും ഡൈനിങ്ങിനുമുള്ള പുരസ്‌കാരം. ഫാമിലി ഫ്രണ്ട്‌ലി ഷോപ്പിങ് പുരസ്‌കാരങ്ങൾ ഇസ്താംബൂൾ വിമാനത്താവളം സ്വന്തമാക്കി. ടോക്കിയോയ്ക്കാണ് വൃത്തിക്കുള്ള പുരസ്‌കാരം. റിയാദ് കിങ് ഖാലിദ് വിമാനത്താവളം പ്രവർത്തന മികവ് മെച്ചപ്പെടുത്തിയതിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

Similar Posts