Qatar
Qatar
പുതിയ മെട്രോ ലിങ്ക് സർവീസ് പ്രഖ്യാപിച്ച് ദോഹ മെട്രോ
|3 Sep 2024 3:06 PM GMT
മാൾ ഓഫ് ഖത്തറിൽ നിന്നും അൽ റീം കോമ്പൗണ്ട്, ബർസാൻ ഹൗസിങ് കോപ്ലക്സ് വഴിയുള്ള എം 212 മെട്രോ ലിങ്ക് ബസ് ഓടിത്തുടങ്ങി
ദോഹ: പുതിയ മെട്രോ ലിങ്ക് സർവീസ് പ്രഖ്യാപിച്ച് ദോഹ മെട്രോ അധികൃതർ. മാൾ ഓഫ് ഖത്തറിൽ നിന്നും അൽ റീം കോമ്പൗണ്ട്, ബർസാൻ ഹൗസിങ് കോപ്ലക്സ് വഴിയുള്ള എം 212 മെട്രോ ലിങ്ക് ബസ് ഓടിത്തുടങ്ങിതായി ദോഹ മെട്രോ ആന്റ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. മാൾ ഓഫ് ഖത്തർ മെട്രോ സ്റ്റേഷനിൽ നിന്നും അഹമ്മദ് ബിൻ അലി സ്റ്റേഡിയം വഴി അൽ റുഫ സ്ട്രീറ്റ്, ദുഖാൻ സർവീസ് റോഡ്, ദുഖാൻ ഹൈവേ, അൽ റീം കോമ്പൗണ്ട് വഴിയാണ് സർവീസ് നടത്തുന്നത്.