Qatar
ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളിൽ ഇടം പിടിച്ച് ദോഹ
Qatar

ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളിൽ ഇടം പിടിച്ച് ദോഹ

Web Desk
|
8 Jan 2023 5:40 PM GMT

മിഡിലീസ്റ്റിൽ ദുബൈ മാത്രമാണ് നഗരത്തിന് മുന്നിലുള്ളത്

ദോഹ: ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളിൽ ഇടം പിടിച്ച് ഖത്തർ തലസ്ഥാനമായ ദോഹ. നൂറ് നഗരങ്ങളുടെ പട്ടികയിൽ 27ാം സ്ഥാനത്താണ് ദോഹയുള്ളത്. റസണൻസ് കൺസൾട്ടൻസി പുറത്തുവിട്ട ലോകത്തെ മികച്ച 100 നഗരങ്ങളുടെ പട്ടികയിലാണ് ദോഹ ഇടംപിടിച്ചത്. മിഡിലീസ്റ്റിൽ ദുബൈ മാത്രമാണ് നഗരത്തിന് മുന്നിലുള്ളത്. ജീവിക്കാനും ജോലിചെയ്യാനും നിക്ഷേപിക്കാനും വിനോദ സഞ്ചാരത്തിനും അനുയോജ്യമായ ഇടങ്ങളാണ് പട്ടികയിലുള്ളത്.

പത്ത് ലക്ഷമെങ്കിലും ജനസംഖ്യയുള്ള നഗരങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദുബൈയാണ് മിഡിലീസ്റ്റിൽ ഒന്നാമത്. ആഗോള തലത്തിൽ ദുബൈ അഞ്ചാം സ്ഥാനമുണ്ട്. അബുദബിയും റിയാദും മിഡിലീസ്റ്റിൽ നിന്ന് പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

ആധുനിക ഹൈവേകൾ, മെട്രോ, സർവകലാശാലകൾ, മ്യൂസിയങ്ങൾ എന്നിവയാണ് വിനോദ സഞ്ചാരികൾക്ക് ദോഹയെ പ്രിയപ്പെട്ട കേന്ദ്രമാക്കിയത്. ഇതോടൊപ്പം ലോകകപ്പിനായി പണികഴിപ്പിച്ച സ്റ്റേഡിയങ്ങളും ദോഹയെ മുൻ നിരയിൽ എത്തിക്കുന്നതിൽ പങ്കുവഹിച്ചു, പട്ടികയിൽ ലണ്ടൻ, പാരീസ്, ന്യൂയോർക്ക് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള നഗരങ്ങൾ.


Doha, the capital of Qatar, is ranked among the best cities in the world

Similar Posts