ചരിത്രം കുറിച്ച് ഖത്തർ അമീര്‍ - ബൈഡന്‍ കൂടിക്കാഴ്ച
|നയതന്ത്ര, വാണിജ്യ-വ്യാപാര രംഗത്ത് പുത്തന്‍ ചരിത്രം കുറിച്ചാണ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയത്. മൂന്ന് ദിവസം നീണ്ട സന്ദര്‍ശനത്തില്‍ അരനൂറ്റാണ്ട് നീണ്ട നയതന്ത്ര സൗഹൃദത്തിൽ ഇരു രാജ്യങ്ങളും പുതിയ അധ്യായം രചിച്ചു.
ഖത്തര്‍ സമയം തിങ്കളാഴ്ച രാത്രി 10 മണിക്കാണ് അമീറും അമേരിക്കന്‍ പ്രസിഡന്റ് ബൈഡനും കൂടിക്കാഴ്ച നടത്തിയത്. ഖത്തറിനെ ഏറ്റവും വിശ്വസ്തരായ നയതന്ത്ര പങ്കാളിയെന്ന് വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്‍റ്, കഴിഞ്ഞ അരനൂറ്റാണ്ട് കാലം ഇരു രാജ്യങ്ങളും തമ്മിലെ ഉറ്റ സൗഹൃദം, വരുംകാലങ്ങളിൽ കൂടുതൽ ദൃഡമായി തന്നെ മുന്നോട്ട് പോവുമെന്നും വ്യക്തമാക്കി.
അമേരിക്കയും ഖത്തറും തമ്മിലെ സുരക്ഷ വിഷയങ്ങളും ഗൾഫ് മേഖലയിലെയും, പശ്ചിമേഷ്യയിലെയും സ്ഥിതിഗതികളും, അഫ്ഗാനിസ്ഥാനിലെ ഇടപെടലുകളും, വാണിജ്യ-വ്യവസായ മേഖലകളിലെ നിക്ഷേപ സഹകരണവുമെല്ലാം ചർച്ച ചെയ്തതായി ബൈഡൻ പിന്നീട് പറഞ്ഞു. അമേരിക്കയും ഖത്തറും തമ്മിലെ സുരക്ഷ വിഷയങ്ങളും ഗൾഫ് മേഖലയിലെയും, പശ്ചിമേഷ്യയിലെയും സ്ഥിതിഗതികളും, അഫ്ഗാനിസ്ഥാനിലെ ഇടപെടലുകളും, വാണിജ്യ-വ്യവസായ മേഖലകളിലെ നിക്ഷേപ സഹകരണവുമെല്ലാം ചർച്ച ചെയ്തതായി ബൈഡൻ പിന്നീട് പറഞ്ഞു.
ഖത്തറും-അമേരിക്കയും തമ്മിലെ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്‍റെ 50 വർഷം എന്ന നിലയിൽ 2022 ഇരു രാജ്യങ്ങൾക്കുമിടയിൽ ഏറെ സുപ്രധാനമാണെന്ന് അമീര്‍ പറഞ്ഞു. മേഖലയിലെയും രാജ്യാന്തര തലത്തിലും സുരക്ഷയും സമധാനവും ഉറപ്പുവരുത്തുന്നതിനുള്ള സംയുക്ത പരിശ്രമങ്ങൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിൽ നിന്നും അമേരിക്കക്കാർ ഉൾപ്പെടെ ലക്ഷങ്ങളെ ഒഴിപ്പിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അമീർ പറഞ്ഞു. ഫലസ്തീനിലെ ജനങ്ങളുടെ അവകാശം, മേഖലയിലെ മറ്റു വിഷയങ്ങൾ എന്നിവയും പ്രസിഡന്‍റുമായി ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.
അമേരിക്കയുമായി മികച്ച ബന്ധം തുടരാനാകുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും രാജ്യാന്തര തലത്തിലെ സമാധാനസ്ഥാപനത്തിന് സഹകരിക്കുമെന്നും വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്‍റുമായുള്ള കൂടികാഴ്ചയും ചർച്ചയും ഫലപ്രദമായിരുന്നുവെന്നും, പ്രാദേശികയും രാജ്യാന്തര തലത്തിലുമുള്ള വിഷയങ്ങളിൽ ആശയ വിനിമയം നടത്തിയതായും അമീർ ട്വിറ്ററിൽ കുറിച്ചു.
ബൈഡൻ സ്ഥാനമേറ്റ ശേഷം അമീറിന്‍റെ ആദ്യ വൈറ്റ് ഹൗസ് സന്ദർശനമായിരുന്നു ഇത്. പ്രസിഡന്‍റിനെ കാണും മുമ്പ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ആഭ്യന്തര സുരക്ഷാ സെക്രട്ടറി അലയാന്ദ്രോ മയോർകാസ്, വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ, കോൺഗ്രസ് അംഗങ്ങൾ എന്നിവരുമായി അമീറും ഉന്നത സംഘവും കൂടികാഴ്ച നടത്തി.
News Summary : Emir of Qatar meets Biden makes history