Qatar
Mahaseel festival begins in Qatar
Qatar

പ്രാദേശിക കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപനയും: ഖത്തറിൽ മഹാസീൽ ഫെസ്റ്റിവലിന് തുടക്കം

Web Desk
|
20 Jan 2023 7:30 PM GMT

ഖത്തറിലെ 28 ഫാമുകളും എട്ട് നഴ്സറികളും ഫെസ്റ്റിവലിന്റെ ഭാഗമാണ്

ഖത്തറിലെ പ്രാദേശിക കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി നടത്തുന്ന മഹാസീല്‍ ഫെസ്റ്റിവലിന് തുടക്കം. കതാറ വില്ലേജില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ഈ മാസം 28 വരെ തുടരും

ഏഴാമത് മഹാസീല്‍ ഫെസ്റ്റിവലാണ് ഇത്തവണ നടക്കുന്നത്. ഖത്തറിലെ 28 ഫാമുകളും എട്ട് നഴ്സറികളും ഫെസ്റ്റിവലിന്റെ ഭാഗമാണ്. ഇതോടൊപ്പം പാല്‍, മാംസം തുടങ്ങിയവുമായി ബന്ധപ്പെട്ട കമ്പനികളും പങ്കെടുക്കുന്നുണ്ട്. ഖത്തറില്‍ നിര്‍മിച്ച കാര്‍ഷിക ‌ഉല്‍പ്പന്നങ്ങളാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. രാവിലെ 9 മണി മുതല്‍രാത്രി 9 മണിവരെയാണ് പ്രവേശനം. 28 ന് ശേഷം ഏപ്രില്‍ പകുതി വരെ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഇവിടെ നിന്നും സാധനങ്ങള്‍ വാങ്ങാനാകും.

പ്രാദേശിക കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന മഹാസീല്‍ മുനിസിപ്പാലിറ്റി മന്ത്രാലയം ഖത്തരി ഫാര്‍മേഴ്സ് ഫോറം എന്നിവയുമായി സഹകരിച്ചാണ് കതാറ വില്ലേജ് സംഘടിപ്പിക്കുന്നത്.

Similar Posts