കനത്ത ചൂടിൽ പുറംജോലികളിൽ ഏർപ്പെടുന്നവർക്ക് സാന്ത്വനവുമായി ഖത്തറിലെ പ്രവാസി വനിതാ കൂട്ടായ്മ
|കേരള വുമൺസ് ഇനീഷിയേറ്റിവ് ഖത്തറിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു
ദോഹ: കനത്ത ചൂടിൽ പുറംജോലികളിൽ ഏർപ്പെടുന്നവർക്ക് സാന്ത്വനവുമായി ഖത്തറിലെ പ്രവാസി വനിതാ കൂട്ടായ്മ. കേരള വുമൺസ് ഇനീഷിയേറ്റിവ് ഖത്തറിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ചൂടിനെ വകവയ്ക്കാതെ കുടുംബം പോറ്റാൻ അധ്വാനിക്കുന്ന സാധാരണക്കാരായ തൊഴിലാളികൾക്കാണ് ക്വിക്ക് ഭക്ഷ്യക്കിറ്റുകൾ എത്തിച്ചത്.
ദോഹ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന നിർമാണ തൊഴിലാളികൾ അടക്കമുള്ള 1250 പേർക്ക് ഇത്തവണ കിറ്റുകൾ എത്തിച്ചു നൽകി ക്വിക്ക് അംഗങ്ങൾ തന്നെയാണ് കിറ്റുകൾ തൊഴിലാളികൾക്ക് എത്തിച്ചത്. തുടർച്ചയായ ഏഴാം വർഷമാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നത്.
ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളായ എ.പി മണികണ്ഠൻ, ഷാനവാസ് ബാവ, പിൻ ബാബുരാജൻ, തുടങ്ങിയവർ സംസാരിച്ചു. ക്വിക്ക് രക്ഷാധികാരി സറീന അഹദ്. പ്രസിഡന്റ് അഞ്ചു മേനോൻ ജനറൽ സെക്രട്ടറി ആശ ചുങ്കത്ത്, ട്രഷറർ :ലസിത ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.