Qatar
ഖത്തറിൽ ഇത്തവണ വിനോദ സഞ്ചാരികളുടെ എണ്ണം റെക്കോർഡിലെത്തുമെന്ന് വിദഗ്ധർ
Qatar

ഖത്തറിൽ ഇത്തവണ വിനോദ സഞ്ചാരികളുടെ എണ്ണം റെക്കോർഡിലെത്തുമെന്ന് വിദഗ്ധർ

Web Desk
|
22 Sep 2024 7:52 PM GMT

ഈ വർഷം ഇതുവരെ 33 ലക്ഷം സഞ്ചാരികൾ ഖത്തറിലെത്തി

ദോഹ: ഖത്തറിൽ ഇത്തവണ വിനോദ സഞ്ചാരികളുടെ എണ്ണം റെക്കോർഡിലെത്തുമെന്ന് വിദഗ്ധർ. ഓഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം തന്നെ 33 ലക്ഷം സഞ്ചാരികളാണ് രാജ്യത്തെത്തിയത്. ഖത്തറിൽ മുൻവർഷത്തേക്കാൾ ഇത്തവണ സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്. ആദ്യ എട്ടുമാസത്തിടെ തന്നെ 33 ലക്ഷം സഞ്ചാരികളെത്തി.

മുൻ വർഷത്തെ ഇതേ കാലയളവിനേക്കാൾ 26 ശതമാനത്തോളം വർധനയുണ്ട്. കഴിഞ്ഞ വർഷം 40 ലക്ഷമായിരുന്നു ഖത്തറിലെ വിദേശ വിനോദ സഞ്ചാരികളെങ്കിൽ ഇത്തവണ അത് 45ലക്ഷയമായി ഉയരുമെന്നാണ് ഖത്തർ ടൂറിസം ഉൾപ്പെടെയുള്ളവരുടെ കണക്കു കൂട്ടൽ. 2025 ൽ 49ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷ. ഈ വർഷം ആഗസ്റ്റിൽ സന്ദർശകരുടെ എണ്ണം 3.28 ലക്ഷമായിരുന്നു.

മുൻവർഷം ഇത് 2.64 ലക്ഷം മാത്രമായിരുന്നു. പ്രതികൂലമായ കാലാവസ്ഥയിലും ഉണ്ടായ വർധനവ് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത് അയൽ രാജ്യമായ സൗദിയിൽ നിന്നാണ് 9.43 ലക്ഷം പേർ. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണുള്ളത് 2.62ലക്ഷം പേർ. ശൈത്യകാലം ആരംഭിക്കുന്നതോടെ വിവിധ വിനോദ, വിജ്ഞാന, കായിക പരിപാടികൾക്കും ഖത്തറിൽ തുടക്കമാകും. ഫോർമുല വൺ ചാമ്പ്യൻഷിപ്പ്, മോട്ടോർറേസിങ്, ഫുഡ് ഫെസ്റ്റിവൽ എന്നിവക്കു പുറമെ, ഡിസംബറിൽ ഫിഫ ഇൻറർകോണ്ടിനെൻറൽ കപ്പ് ചാമ്പ്യൻഷിപ്പിനും ഖത്തർ വേദിയാകുന്നുണ്ട്.


Related Tags :
Similar Posts