ദോഹ എക്സ്പോ; വീണ്ടും ലോകത്തെ വരവേല്‍ക്കാനൊരുങ്ങി ഖത്തർ
|ഒക്ടോബര്‍ 2 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 28 വരെ അല്‍ബിദ പാര്‍ക്കിലാണ് ദോഹ ഹോര്‍ട്ടി കള്‍ച്ചറല്‍ എക്സ്പോ
ഖത്തർ: ലോകകപ്പ് ഫുട്ബോളിന് പിന്നാലെ ലോകത്തെ വീണ്ടും വരവേല്‍ക്കാനൊരുങ്ങുകയാണ് ഖത്തര്‍. ആറ് മാസം നീണ്ടുനില്‍ക്കുന്ന ദോഹ എക്സ്പോയുടെ 80 ശതമാനം ജോലികളും പൂര്‍ത്തിയായി. ദോഹ എക്സ്പോയിൽ പങ്കാളിത്തത്തില്‍ ഖത്തറും ജിസിസിയും കരാറിലെത്തി.
ഒക്ടോബര്‍ 2 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 28 വരെ അല്‍ബിദ പാര്‍ക്കിലാണ് ദോഹ ഹോര്‍ട്ടി കള്‍ച്ചറല്‍ എക്സ്പോ നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30 ലക്ഷം സഞ്ചാരികള്‍ പ്രദര്‍ശനം കാണാനെത്തുമെന്നാണ് കണക്കാക്കുന്നത്. വേദിയാകുന്ന ദോഹ എക്സ്പോയുടെ അടിസ്ഥാന സൗകര്യ നിർമിതികൾ 80 ശതമാനവും പൂർത്തിയായതായി മുനിസിപ്പാലിറ്റി മന്ത്രിയും എക്സ്പോ ചെയർമാനുമായ ഡോ. അബ്ദുല്ല ബിൻഅബ്ദുൽ അസിസ് ബിൻ തുർകി അൽ സുബൈി അറിയിച്ചു.
പവലിയനും, അനുബന്ധ താൽകാലിക സംവിധാനങ്ങളുശട ഉൾപ്പെടെ 20 ശതമാനം ജോലികൾ വരും മാസങ്ങൾക്കുള്ളിൽ പൂര്‍ത്തിയാകും, നിലവിൽ 70 രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജിസിസി രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയുള്ള കരാര്‍ ഒപ്പുവെച്ചു.ഏറ്റവും വലിയ ഹോർട്ടികർചറൽ പ്രദർശനം എന്നതിനൊപ്പം ഖത്തറിന്റെയും അറബ് മേഖലയുടെയും വിനോദ സഞ്ചാരത്തിന് കൂടുതൽ കരുത്തേകുന്നതായിരിക്കും ദോഹ എക്സ്പോ