ഫെബ്രുവരിയില്‍ ഖത്തറിലെ ഹോട്ടല്‍ മേഖലയില്‍ വലിയ ഉണര്‍വ്
|ഈ വര്‍ഷം ഫെബ്രുവരിയില്‍ ഖത്തറിലെ ഹോട്ടല്‍ മേഖലയില്‍ വലിയ ഉണര്‍വുണ്ടായതായി കണക്കുകള്‍. ആകെ ശേഷിയുടെ 56 ശതമാനം റൂമുകളിലും ബുക്കിങ് നടന്നതായാണ് പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ഫൈവ് സ്റ്റാര്‍ മുതല്‍ വണ്‍ സ്റ്റാര്‍ വരെയുള്ള എല്ലാ വിഭാഗങ്ങളിലെയും ഹോട്ടലുകളിലെ ബുക്കിങ്ങുകളിലും വരുമാനത്തിലും വര്‍ധനവ് രേഖപ്പെടുത്തി.
ആകെ 56 ശതമാനമാണ് ഒക്യുപെന്‍സി നിരക്ക്. കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത് ടു സ്റ്റാര്‍, വണ്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കാണ് കൂടുതല്‍ ഗുണം ചെയ്തിരിക്കുന്നത്. 97 ശതമാനമാണ് താമസനിരക്ക്. കഴിഞ്ഞ വര്‍ഷം ഇത് 78 ശതമാനമായിരുന്നു.
ത്രീ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ താമസ നിരക്കിലും വര്‍ധനയുണ്ട്. ഫൈവ് സ്റ്റാറില്‍ ഇത് 49 ശതമാനമാണെങ്കില്‍ ഡീലക്‌സ് ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകളുടെയും സ്റ്റാന്‍ഡേര്‍ഡ് ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകളുടെയും താമസ നിരക്ക് യഥാക്രമം 53 ശതമാനവും 83 ശതമാനവുമായിരുന്നു. വരാനിരിക്കുന്ന ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ടൂറിസം മേഖലയില്‍ ഉണര്‍വുണ്ടാകുന്നതോടെ താമസ നിരക്ക് ഇനിയും കൂടുമെന്നാണ് വിലയിരുത്തല്‍.