അന്താരാഷ്ട്ര നഴ്‌സസ് ദിനം വിപുലമായി ആഘോഷിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഖത്തർ
|ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി
ദോഹ: അന്താരാഷ്ട്ര നഴ്‌സസ് ദിനം വിപുലമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ നഴ്‌സുമാരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഖത്തർ. ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. അഷ്ബാൽ ഇന്റർനാഷണൽ സ്‌കൂൾ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വൈവിധ്യമാർന്ന കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറി. വേൾഡ് ടോസ്റ്റ് മാസ്റ്റർ ജേതാവ് നിഷ ശിവരാമൻ 'നേതൃത്വവും ആശയവിനിമയവും' എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. ഖത്തറിലെ പ്രമുഖ മ്യൂസിക്കൽ ബാൻഡ് ആയ കനൽ ഖത്തർ സംഗീത നിശ അവതരിപ്പിച്ചു.
ചടങ്ങിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ മുഖ്യാതിഥിയായി. ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളായ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.സി.സി മാനേജിങ് കമ്മറ്റി മെമ്പർ പർവീന്ദർ ബുർജി, ബ്രിട്ടീഷ് കൗൺസിൽ ഡയറക്ടർ ഡോ. വസീം, തുടങ്ങിയവർ പങ്കെടുത്തു. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജമേഷ് ജയിംസ്, വൈസ് പ്രസിഡന്റ് ശാലിനി തുടങ്ങിയവർ നേതൃത്വം നൽകി.