Qatar
ഫിഫ അറബ് കപ്പിൽ പോരാട്ടം മുറുകുന്നു; സെമി ഫൈനൽ ലൈനപ്പായി
Qatar

ഫിഫ അറബ് കപ്പിൽ പോരാട്ടം മുറുകുന്നു; സെമി ഫൈനൽ ലൈനപ്പായി

Web Desk
|
12 Dec 2021 4:56 PM GMT

സെമി ഫൈനൽ മത്സരങ്ങളുടെ ഏതാണ്ട് മുഴുവൻ ടിക്കറ്റുകളും ഇതിനോടകംതന്നെ വിറ്റഴിഞ്ഞു. ഇതുവരെ 5 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റതായി സുപ്രീംകമ്മിറ്റി അറിയിച്ചു.

ഫിഫ അറബ് കപ്പ് സെമി ഫൈനൽ ലൈനപ്പായി, ആദ്യ സെമിയിൽ ടുണീഷ്യ ഈജിപ്തിനെ നേരിടും. ഖത്തറും അൾജീരിയയും തമ്മിലാണ് രണ്ടാം സെമി, ബുധനാഴ്ചയാണ് മത്സരം. പോരാട്ടം ഈജിപ്തും ടുണീഷ്യയും തമ്മിൽ, അധികസമയത്തേക്ക് നീണ്ട ക്വാർട്ടർ ഫൈനലിൽ ജോർദാനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസമുണ്ട് ഈജിപ്തിന്, ഒമാനെ തോൽപ്പിച്ചാണ് ടുണീഷ്യയുടെ വരവ്.

ആരാധകർ കാത്തിരിക്കുന്ന പോരാട്ടം ഖത്തർ -അൾജീരിയ രണ്ടാം സെമി ഫൈനലാണ്. ക്വാർട്ടർ ഫൈനലിലെ ക്ലാസിക് പോരിൽ മൊറോക്കോയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് അൾജീരിയ അവസാന നാലിലെത്തിയത്.

സ്വന്തം ആരാധകർക്ക് മുന്നിൽ കരുത്താർജിച്ച ഖത്തറാണ് എതിരാളി. ക്വാർട്ടറിൽ യുഎഇയുടെ വല നിറച്ച അഞ്ച് ഗോളുകൾ ആതിഥേയരുടെ മികവിന് സാക്ഷ്യംവഹിക്കുന്നു. മത്സരത്തിന്റെ ആവേശം ടിക്കറ്റ് വിൽപ്പനയിലും പ്രതിഫലിച്ചിട്ടുണ്ട്. സെമി ഫൈനൽ മത്സരങ്ങളുടെ ഏതാണ്ട് മുഴുവൻ ടിക്കറ്റുകളും ഇതിനോടകംതന്നെ വിറ്റഴിഞ്ഞു. ഇതുവരെ 5 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റതായി സുപ്രീംകമ്മിറ്റി അറിയിച്ചു. രണ്ടുലക്ഷം ഫാൻ ഐഡിയും വിതരണം ചെയ്തു.

Similar Posts