Qatar
ഗൾഫ് മേഖലയോടും ഖത്തറിനോടും നിലനിൽക്കുന്ന മുൻ വിധികൾ തിരുത്താനുള്ള സുവർണാവസരമാണ് ഈ ലോകകപ്പ്: ഫിഫ പ്രസിഡന്റ്
Qatar

ഗൾഫ് മേഖലയോടും ഖത്തറിനോടും നിലനിൽക്കുന്ന മുൻ വിധികൾ തിരുത്താനുള്ള സുവർണാവസരമാണ് ഈ ലോകകപ്പ്: ഫിഫ പ്രസിഡന്റ്

Web Desk
|
28 Oct 2022 5:19 PM GMT

'ദൗർഭാഗ്യവശാൽ ചിലരുടെ മുൻ വിധികൾ ഇനിയും മാറിയിട്ടില്ല'

ഖത്തർ ലോകകപ്പ് മേഖലയോടുള്ള മുൻവിധികൾ മാറ്റുമെന്ന് ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ. സൗദിയിൽ നിക്ഷേപക സംഗമത്തിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു ഇൻഫാന്റിനോ. ഗൾഫ് മേഖലയോടും ഖത്തറിനോടും നിലനിൽക്കുന്ന മുൻ വിധികൾ തിരുത്താനുള്ള സുവർണാവസരമാണ് ഈ ലോകകപ്പെന്ന് ഇവൻഫാന്റിനോ പറഞ്ഞു.

ദൗർഭാഗ്യവശാൽ ചിലരുടെ മുൻ വിധികൾ ഇനിയും മാറിയിട്ടില്ല. എന്നാൽ വളരെ വ്യക്തമായ മാറ്റങ്ങൾ ഖത്തറിൽ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് തൊഴിലാളികളുടെ ക്ഷേമത്തിന്റെ കാര്യത്തിൽ. വളരെ കുറഞ്ഞ സമയത്തിനിടയിലാണ് ഈ വലിയ മാറ്റങ്ങൾ സാധ്യമായത്. മേഖലയിൽ ആദ്യമായി മിനിമം വേതനം നടപ്പാക്കിയത് ഖത്തറിലാണെന്നും ഇൻഫാന്റിനോ പറഞ്ഞു.

2030 ൽ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയരാകാൻ ശ്രമിക്കുന്ന രാജ്യങ്ങളായ സൗദി, ഗ്രീസ്,ഈജിപ്ത് എന്നീ രാജ്യങ്ങളുമായിസഹകരിച്ചാണ് ആതിഥേയത്വത്തിന് ശ്രമം നടത്തുന്നത്.

Similar Posts