Qatar
Qatar
സാമ്പത്തിക തട്ടിപ്പ്; വിവിധ രാജ്യക്കാരായ 64 പേര് ഖത്തറില്‍ പിടിയിലായി
|25 Sep 2023 11:38 AM GMT
സാമ്പത്തിക തട്ടിപ്പ് നടത്തിയ വിവിധ രാജ്യക്കാരായ 64 പേര് ഖത്തറില്‍ അറസ്റ്റിലായി.ഇക്കണോമിക് ആന്റ് സൈബര്‍ ക്രൈംസ് കോംബാറ്റിങ് ഡിപ്പാര്‍ട്മെന്റാണ് ഇവരെ പിടികൂടിയത്.
വ്യാജ കമ്പനികളുണ്ടാക്കിയും നിക്ഷേപത്തട്ടിപ്പ് നടത്തിയുമാണ് ഇവര്‍ പണം സമ്പാദിച്ചത്. ഇവരില്‍ നിന്ന് 4 മില്യണ്‍ ഖത്തര്‍ റിയാല്‍ ഏകദേശം 9 കോടിയോളം രൂപ പിടിച്ചെടുത്തു. ഈ പണം രാജ്യത്തിന് പുറത്തേക്ക് കടത്താനായിരുന്നു ശ്രമം.