Qatar
ഖത്തര്‍ ലോകകപ്പ് വേദിയായ തുമാമ സ്റ്റേഡിയത്തിന്   സുസ്ഥിരതയ്ക്കുള്ള ഫൈവ് സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്
Qatar

ഖത്തര്‍ ലോകകപ്പ് വേദിയായ തുമാമ സ്റ്റേഡിയത്തിന് സുസ്ഥിരതയ്ക്കുള്ള ഫൈവ് സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്

Web Desk
|
3 Jun 2022 1:00 AM GMT

ഖത്തര്‍ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ തുമാമ സ്റ്റേഡിയത്തിന് സുസ്ഥിരതയ്ക്കുള്ള അംഗീകാരം. ജി.എസ്.എ.എസ് ഫൈവ് സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റാണ് തുമാമ സ്റ്റേഡിയത്തിന് ലഭിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ സ്റ്റേഡിയങ്ങള്‍ എന്ന ഖത്തറിന്റെ ആശയത്തിനുള്ള അംഗീകാരമാണ് തുമാമ സ്റ്റേഡിയത്തിന് ലഭിച്ച ജി.എസ്.എ.എസ് ഫൈവ് സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്.

സ്റ്റേഡിയത്തിനകത്തെ വെള്ളത്തിന്റെയും ഊര്‍ജത്തിന്റെയും ഉപയോഗം. മാലിന്യ സംസ്‌കരണം, വായുവിന്റെ നിലവാരം. ഉപയോക്താക്കളുടെ സംതൃപ്തി തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

രൂപകല്‍പ്പനയ്ക്കും കെട്ടിടത്തിനുമാണ് ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിച്ചിരിക്കുന്നത്. ഇതോടൊപ്പം കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റിന് എ ക്ലാസ് റേറ്റിങ്ങും ലഭിച്ചിട്ടുണ്ട്. സസ്റ്റെയ്‌നബിലിറ്റിക്ക് ലോകത്ത് തന്നെ 5 സ്റ്റാര്‍ റേറ്റിങ് കിട്ടുന്ന ആദ്യ സ്റ്റേഡിയമാണ് തുമാമയെന്ന് സ്റ്റേഡിയം രൂപകല്‍പ്പന ചെയ്ത ആര്‍ക്കി ടെക്ട് ഇബ്രാഹിം ജെയ്ദ പറഞ്ഞു. നാല്‍പതിനായിരം പേര്‍ക്ക് കളികാണാന്‍ സൗകര്യമുള്ള തുമാമ സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ആദ്യ മത്സരം നടക്കുന്നത്.

Similar Posts