Qatar
Qatar
ടീമുകൾ ഇന്നെത്തിത്തുടങ്ങും; ഖത്തറിൽ ആദ്യം കാലുകുത്തുന്നത് ജപ്പാൻ
|7 Nov 2022 8:16 AM GMT
ഫിഫ ലോകകപ്പിനായി ഇന്നുമുതൽ ടീമുകൾ ഖത്തറിലെത്തിത്തുടങ്ങും. വിശ്വമേളയിൽ പങ്കെടുക്കാനായി അറേബ്യൻ മണ്ണിൽ കാലുകുത്തുന്ന ആദ്യ ടീം ജപ്പാനായിരിക്കും. ഇന്ന് അർധരാത്രിയോടെയാണ് ടീം വിമാനമിറങ്ങുക.
ജപ്പാൻ ടീമിന്റെ ആദ്യ സംഘമാണ് ഇന്നെത്തുക. രണ്ടാം സംഘം പത്താം തീയതി ടീമിനൊപ്പം ചേരും. ദോഹയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലാണ് ജപ്പാൻ ടീം താമസിക്കുക. അൽ സദ്ദ് സ്പോർട്സ് ക്ലബ്ബിന്റെ പുതിയ പരിശീലന സൗകര്യങ്ങളായിരിക്കും ടീം ഉപയോഗിക്കുക.