ഖത്തർ സീടാക് സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടൂർണമെന്റ് വെള്ളി ശനി ദിവസങ്ങളിൽ
|16 പ്രൊഫഷണൽ കോളേജുകളിലെ പൂർവ വിദ്യാർഥികളാണ് കളത്തിലിറങ്ങുന്നത്
ഖത്തർ: തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിലെ പൂർവ വിദ്യാർഥികളുടെ ഖത്തറിലെ കൂട്ടായ്മയായ സീ ടാക് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
16 പ്രൊഫഷണൽ കോളേജുകളിലെ പൂർവ വിദ്യാർഥികളാണ് കളത്തിലിറങ്ങുന്നത്. 11ന് വൈകിട്ട് 6 മുതൽ 10 വരെ പ്രാഥമിക മത്സരങ്ങളും ശനിയാഴ്ച വൈകിട്ട് നോക്കൌട്ട് മത്സരങ്ങളും നടക്കും. ഹാമിൽട്ടൺ ഇന്റർനാഷണൽ സ്‌കൂളാണ് വേദി. ഗൾഫാർ അൽ മിസ്‌നദ്, മക്കിൻസ് ട്രേഡിങ് ആന്റ് കോൺട്രാക്ടിങ്, ടെസ്ല ഇൻറർനാഷണൽ ഗ്രൂപ്പ് എന്നിവരാണ് സ്‌പോൺസർമാർ
ടൂർണമെന്റിന്റെ ഗ്രൂപ്പ് നിർണയ നറുക്കെടുപ്പും ജേഴ്‌സി അനാച്ഛാദനവും കഴിഞ്ഞ ദിവസം നടന്നു.ടൂർണമെന്റ് സംഘാടനത്തിനായി നിഖിലിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു. ലോകകപ്പ് ഫുട്‌ബോൾ അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായക പങ്കുവഹിച്ച എഞ്ചിനീയറിങ് സമൂഹത്തെ ആരവങ്ങളുടെ കൂടി ഭാഗമാക്കുന്നതിനാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.