Qatar
ലോകകപ്പ് ഫുട്‌ബോള്‍; ഫാന്‍ ഐഡി രജിസ്‌ട്രേഷനും   രണ്ടാംഘട്ട ടിക്കറ്റ് വില്‍പ്പനയും തുടങ്ങി
Qatar

ലോകകപ്പ് ഫുട്‌ബോള്‍; ഫാന്‍ ഐഡി രജിസ്‌ട്രേഷനും രണ്ടാംഘട്ട ടിക്കറ്റ് വില്‍പ്പനയും തുടങ്ങി

Web Desk
|
24 March 2022 5:00 AM GMT

സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം ലഭിക്കാന്‍ ഹയാ കാര്‍ഡ് നിര്‍ബന്ധമാണ്

ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ഫാന്‍ ഐഡി രജിസ്‌ട്രേഷനും രണ്ടാംഘട്ട ടിക്കറ്റ് വില്‍പ്പനയും ആരംഭിച്ചു. ലോകകപ്പ് മത്സരങ്ങള്‍ക്ക് ടിക്കറ്റെടുത്തവര്‍ ഉടന്‍ തന്നെ ഹയാ എന്ന പേരിലുള്ള ഫാന്‍ ഐഡിക്ക് അപേക്ഷിക്കണം. ഇതിനായി വെബ്‌സൈറ്റ് പ്രവര്‍ത്തന സജ്ജമാണ്. ഖത്തറിലുള്ളവരാണെങ്കിലും പുറത്തുനിന്നുള്ള കാണികളാണെങ്കിലും സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം ലഭിക്കാന്‍ ഹയാ കാര്‍ഡ് നിര്‍ബന്ധമാണ്.

ഇവര്‍ക്ക് പൊതുഗതാഗത സംവിധാനങ്ങള്‍ സൗജന്യമായി ഉപയോഗിക്കുകയും ചെയ്യാം. ഖത്തറിന് പുറത്തുള്ളവര്‍ക്ക് എന്‍ട്രി പെര്‍മിറ്റ് കൂടിയാണ് ഹയാ കാര്‍ഡ്. പുറത്ത് നിന്ന് വരുന്നയാള്‍ 24 മണിക്കൂറില്‍ കൂടുതല്‍ ഖത്തറില്‍ ചെലവഴിക്കുന്നുണ്ടെങ്കില്‍ ഹയാ കാര്‍ഡ് ലഭിക്കാന്‍ റൂം ബുക്ക് ചെയ്ത ഡീറ്റെയില്‍സ് കൂടി നല്‍കണം.

താമസസ്ഥലം ബുക്ക് ചെയ്യുന്നതിനുള്ള വെബ്‌സൈറ്റും പ്രവര്‍ത്തനം തുടങ്ങി. ഹോട്ടലുകള്‍, അപാര്‍ട്‌മെന്റുകള്‍, വില്ലകള്‍ തുടങ്ങി, ക്രൂയിസ് ഷിപ്പുകളില്‍ വരെ താമസ സൗകര്യമുണ്ട്. 80 ഡോളര്‍ മുതലാണ് റൂമുകളുടെ നിരക്ക്. മലയാളികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന പ്രഖ്യാപനവും ഖത്തര്‍ നടത്തിയിട്ടുണ്ട്. ഖത്തറിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെ നിന്ന് മത്സരങ്ങള്‍ കാണാം. പക്ഷെ ഇതിന് ചില നിബന്ധനകളുണ്ട്. ആതിഥേയനായ വ്യക്തി ഹയാ പോര്‍ട്ടലില്‍ ഇക്കാര്യം രജിസ്റ്റര്‍ ചെയ്യണം. ഒരാള്‍ക്ക് പത്തുപേരെ വരെ ഇത്തരത്തില്‍ അതിഥികളായി സ്വീകരിക്കാനാകും.

Similar Posts