ഫോർമുല വൺ ഖത്തർ ഗ്രാന്റ്പ്രി ലുസൈൽ സർക്യൂട്ട് പൂർണ സജ്ജമായതായി അധികൃതർ അറിയിച്ചു
|ഒക്ടോബർ ആറ് മുതൽ എട്ട് വരെയാണ് ഫോർമുല വൺ ഖത്തർ ഗ്രാന്റപ്രി നടക്കുന്നത്
ദോഹ: ലോകത്തെ വേഗരാജാക്കൻമാർ ഖത്തിൽ വളയം പിടിക്കാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. കാറോട്ട മത്സരത്തിലെ പ്രധാനപോരാട്ടമായി മാറിക്കൊണ്ടിരിക്കുന്ന ഖത്തർ പ്രിയ്ക്കുള്ള സർക്യൂട്ട് പൂർണ സജ്ജമായതായി അധികൃതർ അറിയിച്ചു. 5.38 കിലോമീറ്റർ ദൈർഘ്യമുള്ള റേസ് ട്രാക്കിൽ 16 വളവുകളാണുള്ളത്.
പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി 7 മാസം കൊണ്ടാണ് സർക്യൂട്ട് നവീകരിച്ചത്. ഇന്റർനാഷണൽ ഓട്ടോമൊബൈൽ ഫെഡറേഷന്റെയും മോട്ടോർ സൈക്കിൾ ഫെഡറേഷന്റെ അംഗീകാരം സർക്യൂട്ടിനുണ്ട്. മത്സരം നടത്താനുള്ള അന്തിമ അംഗീകാരം ഒക്ടോബർ ആദ്യത്തിലാണ് നൽകുക.
ഫോർമുല വൺ കാറോട്ടത്തിന് പുറമെ മോട്ടോ ജിപി ബൈക്ക് റേസിങ്ങിനും ഈ സർക്യൂട്ട് വേദിയാകും. താൽക്കാലിക ഇരിപ്പിടമടക്കം 40000 പേർക്ക് വേഗപ്പോര് നേരിൽക്കാണാൻ സൗകര്യമുണ്ട്. ഒക്ടോബർ ആറ് മുതൽ എട്ട് വരെയാണ് ഫോർമുല വൺ ഖത്തർ ഗ്രാന്റപ്രി നടക്കുന്നത്.