Qatar
ഖത്തർ
Qatar

കൂടുതല്‍ സഹായങ്ങളുമായി നാല് ഖത്തരി എയര്‍ഫോഴ്സ് വിമാനങ്ങള്‍ ഈജിപ്തിലെത്തി

Web Desk
|
10 Nov 2023 4:05 AM GMT

ഫലസ്തീനാവശ്യമായ നയതന്ത്രപരമായ പിന്തുണയ്ക്ക് പുറമേ മറ്റു സഹായങ്ങൾ നേരിട്ട് ചെയ്യുന്നതിലും സജീവമാണ് ഖത്തർ. മറ്റു പല അറബ് രാജ്യങ്ങളിൽനിന്നെന്ന പോലെ വലിയ സഹായങ്ങളാണ് ഖത്തറും ഫസലസ്തീനും ഗസ്സയിലേക്കുമായി നൽകി വരുന്നത്.

അവസാനമായി ഗസ്സയ്ക്ക് കൂടുതല്‍ സഹായങ്ങളുമായി നാല് ഖത്തരി എയര്‍ഫോഴ്സ് വിമാനങ്ങളാണ് ഈജിപ്തിലെത്തിയിരിക്കുന്നത്. 180 ടണ്‍ ഭക്ഷ്യ വസ്തുക്കളും, മരുന്നുകളും താല്‍ക്കാലിക താമസ സംവിധാനങ്ങളുമാണ് വിമാനത്തിലുള്ളത്.

ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റും ഖത്തര്‍ റെഡ് ക്രസന്റും സ്വരൂപിച്ച വസ്തുക്കളാണ് ഈജിപ്തിലെ അല്‍ അരീഷ് വിമാനത്താവളത്തിലെത്തിച്ചത്. ഗസ്സയിലേക്ക് നേരത്തെയും ഖത്തര്‍ അവശ്യ വസ്തുക്കള്‍ എത്തിച്ചിരുന്നു. ഖത്തര്‍ ചാരിറ്റിയും ഖത്തര്‍ റെഡ് ക്രസന്റും ഗസ്സയില്‍ സജീവമാണ്.

സൌദിയിലും യുഎഇയിലും കുവൈത്തിലുമടക്കം വലിയ സന്നദ്ധ പ്രവർത്തനങ്ങളും സഹായ ശേഖരണവുമാണ് ഫലസ്തീനി വേണ്ടി നടന്നു കൊണ്ടിരിക്കുന്നത്. സൌദിയിലെ ഫലസ്തീൻ ഫണ്ട് ശേഖരണം ഭീമൻ തുകകൾ ശേഖരിച്ച് അതിവേഗം കുതിക്കുകയാണ്. താത്ക്കാലിക വെടിനിർത്തൽ ഇടവേള ഇത്തരം സഹായങ്ങൾ എത്തിക്കുന്ന സേവന സംഘങ്ങൾക്ക് വലിയ ആശ്വാസമാകും യുദ്ധഭൂമിയിൽ നൽകുക.

Similar Posts