Qatar
വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെ പരിക്കേറ്റ ബാലിക ഖത്തറില്‍ മരിച്ചു
Qatar

വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെ പരിക്കേറ്റ ബാലിക ഖത്തറില്‍ മരിച്ചു

Web Desk
|
25 Feb 2022 9:52 AM GMT

സിദ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു

ദോഹ. വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ബാലിക മരിച്ചു. കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ വൈസ്പ്രസിഡന്റും പൊന്നാനി എരമംഗലം സ്വദേശിയുമായ ആരിഫ് അഹമ്മദിന്റെ മകള്‍ ഐസ മെഹ്റിഷ് ആണ് മരിച്ചത്. നാലുവയസുകാരിയായ ഐസ ദോഹ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലെ കെജി-1 വിദ്യാര്‍ഥിയാണ്. കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെയാണ് ഐസക്ക് ഗുരുതരമായി പരിക്കേറ്റത്.സിദ്ര ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാജിദ ആരിഫാണ് മാതാവ്.ഹമദ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അബൂഅമൂര്‍ കബര്‍ സ്ഥാനില്‍ മറവ് ചെയ്യുമെന്ന് കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ അറിയിച്ചു

Related Tags :
Similar Posts