നവംബർ ഒന്ന് മുതൽ ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള ഏക മാർഗം ലോകകപ്പ് ഫൈൻ ഐഡിയാകും
|ഖത്തർ ലോകകപ്പിന്റെ ഫാൻ ഐഡിയാണ് ഹയാ കാർഡ്. മത്സരങ്ങളുടെ ടിക്കറ്റ് എടുത്തവർക്ക് ഹയാ കാർഡ് ഉണ്ടെങ്കിൽ മാത്രമേ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കൂ.
ദോഹ: നവംബർ ഒന്ന് മുതൽ ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള ഏകമാർഗം ഹയാ കാർഡ് അഥവാ ലോകകപ്പ് ഫാൻ ഐഡിയാകും. വിസിറ്റിങ്, ഓൺ അറൈവൽ വിസകൾ വഴി ഖത്തറിൽ വരാനാകില്ല. അതേസമയം ഖത്തറിലെ താമസക്കാർക്ക് ഒരു യാത്രാവിലക്കും ഉണ്ടാവില്ല.
ഖത്തർ ലോകകപ്പിന്റെ ഫാൻ ഐഡിയാണ് ഹയാ കാർഡ്. മത്സരങ്ങളുടെ ടിക്കറ്റ് എടുത്തവർക്ക് ഹയാ കാർഡ് ഉണ്ടെങ്കിൽ മാത്രമേ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കൂ. മാത്രമല്ല നവംബർ മുതൽ ജനുവരി 23 വരെ ഖത്തറിലേക്ക് പ്രവേശിക്കാനുള്ള ഏക മാർഗം കൂടിയാണ് ഈ ഹയാ കാർഡ്. ഫാൻ ഐഡി ഇല്ലാത്തവർക്ക് വിസിറ്റിങ്, വിസ ഓൺ അറൈവൽ മാർഗങ്ങളിലൂടെ ഖത്തറിലേക്ക് വരാനാവില്ല. എന്നാൽ സ്വദേശികൾക്കും ഖത്തറിൽ താമസക്കാരായവർക്കും ഈ സമയത്ത് യാത്രാവിലക്ക് ഉണ്ടാവില്ല. ഹയാ കാർഡ് ഇല്ലെങ്കിലും തടസമില്ലാതെ യാത്ര ചെയ്യാം. ജിസിസി രാജ്യങ്ങളിൽ നിന്നും ഷട്ടിൽ സർവീസ് വഴി ലോകകപ്പ് മത്സരങ്ങൾ കാണാൻ എത്തുന്നവർക്കും കഴിഞ്ഞ ദിവസം ഹയാകാർഡ് രജിസ്ട്രേഷൻ തുടങ്ങിയിരുന്നു. മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർ ഔദ്യോഗിക വെബ്സൈറ്റ് വഴി ഹയാ കാർഡിന് രജിസ്റ്റർ ചെയ്യണം. ദോഹ മെട്രോ, കർവ ബസുകൾ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രയും ഹയാ കാർഡുള്ളവർക്ക് സൗജന്യമാണ്.