ആഗോള ഭക്ഷ്യസുരക്ഷ; ജി.സി.സി രാജ്യങ്ങളില്‍ ഖത്തര്‍ ഒന്നാമത്
|ഭക്ഷ്യലഭ്യത, താങ്ങാനാവുന്ന ഭക്ഷണം, പ്രകൃതി വിഭവങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലെ പട്ടികയില്‍ ഒമാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണുള്ളത്
ഇക്കണോമിസ്റ്റ് ഇംപാക്ട് പ്രസിദ്ധീകരിച്ച ആഗോള ഭക്ഷ്യസുരക്ഷ സൂചികയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്തര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനത്ത് കുവൈത്തും യു.എ.ഇയുമാണുള്ളത്. ഒമാന്‍ നാലാംസ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്.
ഭക്ഷ്യലഭ്യത, താങ്ങാനാവുന്ന ഭക്ഷണം, പ്രകൃതി വിഭവങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലെ പട്ടികയില്‍ ഒമാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണുള്ളത്. ഭക്ഷ്യ സൂചികയുടെ ഗുണനിലവാരത്തിലും സുരക്ഷിതത്വത്തിലും ഒമാന്‍ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
പ്രകൃതിവിഭവങ്ങളുടെ ലഭ്യതയുടെയും പ്രതിരോധശേഷിയുടെയും സൂചികയില്‍ നോര്‍വേയും ഫിന്‍ലന്‍ഡുമാണ് ആഗോളതലത്തില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ 45.2 പോയിന്റുമായി ജി.സി.സി രാജ്യങ്ങളില്‍ ഒന്നും ആഗോളതലത്തില്‍ 76ാം സ്ഥാനവും ഒമാന്‍ കരസ്ഥമാക്കി. 113 രാജ്യങ്ങളിലെ ഭക്ഷ്യ ലഭ്യത, ഗുണനിലവാരം, താങ്ങാവുന്ന ഭക്ഷണം, ഭഷ്യ സുരക്ഷയും ഗുണ നിലവാരവും, പ്രകൃതി വിഭവങ്ങള്‍ തുടങ്ങിയ കാര്യങ്ങളായിരുന്നു ആഗോള ഭക്ഷ്യസുരക്ഷാ സൂചികക്കായി പരിഗണിച്ചിരുന്നത്.