Qatar
Grasslands were planted in the deserts of Qatar

ഫയൽ ചിത്രം

Qatar

പുൽമേടുകൾ വെച്ചുപിടിപ്പിച്ചു; പച്ചപ്പണിഞ്ഞ് ഖത്തറിലെ മരുപ്രദേശങ്ങൾ

Web Desk
|
6 Jun 2024 2:59 PM GMT

12 ലക്ഷം ചതുരശ്ര മീറ്റർ പുൽമേടുകൾ വെച്ചുപിടിപ്പിച്ചു

ദോഹ: പച്ചപ്പണിഞ്ഞ് ഖത്തറിലെ മരുപ്രദേശങ്ങൾ. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഖത്തർ പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം 12 ലക്ഷം ചതുരശ്ര മീറ്റർ പുൽമേടുകൾ സ്ഥാപിച്ചതോടെയാണിത്. മരുഭൂമിയെ പച്ചപ്പണിയിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പുൽമേടുകൾ വെച്ചുപിടിപ്പിച്ചിരിക്കുകയാണ് മന്ത്രാലയം. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിന്റെയും പ്രാദേശിക പരിസ്ഥിതി വ്യവസ്ഥയെ സംരക്ഷിക്കുന്നതിന്റെയും അപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് പുൽമേടുകൾ സ്ഥാപിച്ചത്.

ഉമ്മുൽ സഹ്നത്, അൽ ഖയ്യ, അൽ സുലൈമി അൽ ഗർബി എന്നിവിടങ്ങളിലാണ് ചെറുചെടികളും കുറ്റിക്കാടുകളും പച്ചപ്പുല്ലുകളും വെച്ചുപിടിപ്പിച്ചത്. രാജ്യത്തുടനീളം സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനും മരുഭൂവത്കരണം ചെറുക്കുന്നതിനുമായി മന്ത്രാലയത്തിലെ വന്യജീവി വികസന വകുപ്പ് മാർച്ചിൽ ആരംഭിച്ച പദ്ധതിയുടെ തുടർച്ചയായാണ് മൂന്നിടങ്ങളിലായി പുൽമേടുകൾ പുനഃസ്ഥാപിച്ചത്. ഉമ്മുൽ സഹ്നതിൽ 2.32 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പുൽമേടാണ് വേലി സ്ഥാപിച്ച് പിടിപ്പിച്ചത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന അൽഖയ്യ പ്രദേശത്ത് 8.54 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലും അൽസുലൈമി അൽഗർബിയിൽ 1.2 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള പുൽമേടാണ് പുനഃസ്ഥാപിച്ചത്.



Similar Posts