Qatar
പെരുന്നാൾ തിരക്ക്; യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
Qatar

പെരുന്നാൾ തിരക്ക്; യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

Web Desk
|
13 Jun 2023 6:08 PM GMT

യാത്രക്ക് മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു

ബലിപെരുന്നാളും അവധിക്കാലവും വരുന്നതോടെ തിരക്ക് നിയന്ത്രിക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്ക് മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു

ജൂണ്‍ 15 മുതല്‍ ജൂലൈ പത്ത് വരെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ട‌ാകും. സുഗമമായ‌ യാത്രക്കുള്ള നിര്‍ദേശങ്ങളാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം നല്‍കിയിരിക്കുന്നത്. ജൂണ്‍ 15മുതല്‍ 30 വരെ ഷോര്‍ട്ട് ടേം പാര്‍ക്കിങ് സൗകര്യം ലഭ്യമാണ്. ആദ്യ ഒരു മണിക്കാര്‍ സൗജന്യമായിരിക്കും.ജൂലൈ 6 മുതല്‍ പത്ത് വരെയും ആദ്യ ഒരു മണിക്കൂറിലെ സൗജന്യ പാര്‍ക്കിങ് സൗകര്യമുണ്ട്.

എന്നാല്‍ ഇതിന് സമയ ക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 5 മുതല്‍ 8 വരെ, വൈകിട്ട് 5 മുതല്‍ 7 വരെ, രാത്രി 10 മുതല്‍ പുലര്‍ച്ചെ 2.30 വരെ സമയങ്ങളിലാണ് ഒരു മണിക്കൂര്‍ സൗജന്യ പാര്‍ക്കിങ് അനുവദിക്കുക. ഖത്തര്‍ എയര്‍വേസിന്റെ ചെക്ക് ഇന്‍ കൌണ്ടറില്‍ ആറാമത്തെ വരി ഹജ്ജ് യാത്രക്കാര്‍ക്ക് പ്രത്യേകം ക്രമീകരിച്ചതാണ്. വിമാനക്കമ്പനികളുടെ പ്രത്യേക അനുമതിയില്ലെങ്കില്‍5 ലിറ്ററിന്റെ ഒരു സംസം കണ്ടെയ്നര്‍ മാത്രമേ കൊണ്ടുവരാന്‍ കഴിയൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

തിരക്ക് ഒഴിവാക്കാന്‍ സെല്‍ഫ് ചെക്ക് ഇന്‍, ഇ ഗേറ്റ് സംവിധാനങ്ങളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഹമദ് വിമാനത്താവളം ആവശ്യപ്പെട്ടു

Similar Posts