Qatar
Qatar
ഇ-സിഗരറ്റ് ഉപയോഗത്തിനും വിൽപ്പനയ്ക്കുമെതിരെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ രംഗത്ത്
|6 Feb 2023 7:01 AM GMT
ഖത്തറിൽ ഇ-സിഗരറ്റിന്റെയും ഇ-ഹുക്കയുടെയും ഉപയോഗത്തിനും വിൽപ്പനയ്ക്കുമെതിരെ ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ പുകയിലെ നിയന്ത്രണ വിഭാഗം രംഗത്ത്.
ഖത്തറിൽ ഈ വസ്തുക്കൾ വിൽക്കുന്നത് നിയമ വിരുദ്ധമാണെന്ന് സെന്റർ വ്യക്തമാക്കി. അപകടകരമായ രാസവസ്തുക്കൾ ഇ-സിഗരറ്റിൽ അടങ്ങിയിട്ടുണ്ട്. പുകവലി നിർത്താനുള്ള കുറുക്കുവഴിയല്ല ഇ-സിഗരറ്റ് ഉപയോഗമെന്നും അധികൃതർ വ്യക്തമാക്കി.