5ജി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മധ്യേഷ്യയിലെ ആദ്യ തുറമുഖമായി ഖത്തറിലെ ഹമദ്
|5ജി ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ 1.2 ജിബിപിഎസ് വേഗതയുള്ള നെറ്റ്‌വര്‍ക്ക് ലഭ്യമാകും.
മധ്യേഷ്യ ഉള്‍പ്പെട്ട മെന മേഖലയിലെ ആദ്യ 5ജി തുറമുഖമെന്ന നേട്ടമാണ് ഖത്തറിലെ ഹമദ് തുറമുഖം സ്വന്തമാക്കിയത്. സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് വിതരണ കമ്പനിയായ ഉരീദുവുമായി സഹകരിച്ചാണ് തുറമുഖത്ത് പദ്ധതി നടപ്പാക്കിയത്.
തുറമുഖത്തെ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ രണ്ടിന്റെ പ്രവര്‍ത്തനം ഫൈവ് ജി സാങ്കേതികത്തികവിലേക്ക് മാറ്റുന്നതിന്റെ ആദ്യ ഘട്ടം കഴിഞ്ഞ ദിവസത്തോടെ പൂര്‍ത്തിയായതായി സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് കമ്പനിയായ ഉരീദു അറിയിച്ചു. ടെര്‍മിനലിന്റെ 5,71000 ചതുരശ്ര അടി പരിധിയില്‍ ഇതോടെ ഫൈവ് ജി നെറ്റ് ലഭ്യമാകും. ഇതോടെ 5ജി ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ 1.2 ജിബിപിഎസ് വേഗതയുള്ള നെറ്റ്‌വര്‍ക്ക് ലഭ്യമാകും.
റിമോട്ട് ക്രെയിന്‍, റിമോട്ട് ഇന്‍സ്‌പെക്ഷന്‍, ഡാറ്റാ സെന്റര്‍ കണക്ടിവിറ്റി, അറ്റകുറ്റപ്പണികള്‍ തുടങ്ങി ടെര്‍മിനലിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ വേഗത കൂടും. ഫൈവ് ജി വല്‍ക്കരണം ആദ്യ ഘട്ട പൂര്‍ത്തീകരണം തുറമുഖത്ത് നടന്ന ചടങ്ങില്‍ കേക്ക് മുറിച്ചാഘോഷിച്ചു. ഉരീദു ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ശൈഖ് നാസര്‍ ബിന്‍ ഹമദ് ബിന്‍ നാസര്‍ അല്‍ത്താനിയുള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.