Qatar
ഹയാ കാർഡുള്ളവർക്ക് ഇന്നുമുതൽ ദോഹ   മെട്രോയിലും ട്രാമിലും സൗജന്യ യാത്ര
Qatar

ഹയാ കാർഡുള്ളവർക്ക് ഇന്നുമുതൽ ദോഹ മെട്രോയിലും ട്രാമിലും സൗജന്യ യാത്ര

Web Desk
|
10 Nov 2022 1:50 AM GMT

വെറും പത്തുദിവസം മാത്രം അകലെയെത്തിനിൽക്കുന്ന ലോകകപ്പിനെ വരവേൽക്കാനുള്ള ഒരുക്കത്തിന്റെ തിരക്കിലാണ് ഖത്തർ. ഇതിനായി രാജ്യം പൂർണസജ്ജമായി. മുൻപ് പ്രഖ്യാപിച്ച പ്രകാരം ഹയാ കാർഡുള്ള ആരാധകർക്ക് ഇന്നുമുതൽ ദോഹ മെട്രോയിലും ട്രാമിലുമെല്ലാം സൗജന്യമായി യാത്ര ചെയ്യാം.

ആരാധകരുടെ തിരക്ക് പരിഗണിച്ച് 9 മെട്രോ സ്റ്റേഷനുകളിൽ ഗേറ്റുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. സ്റ്റേഡിയങ്ങളോടും

ഫാൻ സോണുകളോടും ചേർന്ന മേഖലയിലാണ് കൂടുതൽ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. വിശ്വമേളയ്ക്ക് യോഗ്യതയുറപ്പിച്ച 32 ടീമുകളിൽ ഒരോന്നായി രാജ്യത്ത് എത്തിത്തുടങ്ങിയിട്ടുണ്ട്. ജപ്പാനാണ് ആദ്യം ദോഹയിലെത്തിയത്.

Similar Posts