Qatar
ഐ.സി.ഡബ്ല്യു.എഫ് സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വിനിയോഗിക്കണമെന്ന് പ്രവാസി സംഘടനകൾ
Qatar

ഐ.സി.ഡബ്ല്യു.എഫ് സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വിനിയോഗിക്കണമെന്ന് പ്രവാസി സംഘടനകൾ

Web Desk
|
26 July 2023 6:23 PM GMT

കേന്ദ്രസര്‍ക്കാരിന്റെ പ്രവാസി വെല്‍ഫെയര്‍ ഫണ്ടാണ് ഐ.സി.ഡബ്ല്യു.എഫ്.

ദോഹ: കേന്ദ്രസര്‍ക്കാരിന്റെ പ്രവാസി വെല്‍ഫെയര്‍ ഫണ്ടായ ഐ.സി.ഡബ്ല്യു.എഫ് സാധാരക്കാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ വിനിയോഗിക്കണമെന്ന് പ്രവാസി സംഘടനകള്‍. എംപിമാര്‍ മുഖേന കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കുമെന്ന് ഖത്തറിലെ പ്രവാസി സംഘടനകള്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്താന്‍ ഇടപെടുമെന്ന് ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രതികരിച്ചു.

പ്രവാസികള്‍ക്ക് അവകാശപ്പെട്ട ഫണ്ട് ഉപയോഗിക്കാന്‍ എംബസികള്‍ മടി കാണിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. വിഷയത്തില്‍ കേരളത്തിലെ മുഴുവന്‍ എംപിമാരും ഒറ്റക്കെട്ടായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഒ.ഐ.സി.സി ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ തന്നെ നല്‍കിയ രേഖയിലെ വിവരങ്ങള്‍ ​ഗൗരവമുള്ളതാണ്.

പ്രവാസികള്‍ എല്ലാ സമയത്തും സംഭാവന നല്‍കാന്‍ മാത്രമുള്ളവരായി മാറുകയാണ്. പാവപ്പെട്ടവര്‍ക്ക് പോലും ഇത്തരം സഹായങ്ങള്‍ ലഭിക്കുന്നില്ലെന്നും ഖത്തര്‍ കെഎംസിസി ജനറല്‍ സെക്രട്ടറി സലിം നാലകത്ത് പറഞ്ഞു. ഐ.സി.ഡബ്ല്യു.എഫുമായി ബന്ധപ്പെട്ട് പുറത്തുവന്ന കണക്കുകള്‍ അത്ഭുതപ്പെടുത്തുന്നതാണെന്ന് കള്‍ച്ചറല്‍ ഫോറം പ്രതികരിച്ചു. കൊറോണക്കാലത്ത് പോലും ഇത്തരം ഫണ്ടുകൾ കാര്യക്ഷമായ ഉപയോഗപ്പെടുത്തുന്നതിൽ ഭരണകൂടം വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിസന്ധികാലത്ത് പോലും പ്രവാസികളെ പരിഗണിക്കാത്തത് നിരാശപ്പെടുത്തുന്നതായി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് എ.സി മുനീഷ് പറഞ്ഞു.

Similar Posts