Qatar
ഖത്തറില്‍ പകര്‍ച്ചപ്പനി കേസുകള്‍ വര്‍ധിക്കുന്നു
Qatar

ഖത്തറില്‍ പകര്‍ച്ചപ്പനി കേസുകള്‍ വര്‍ധിക്കുന്നു

Web Desk
|
29 Dec 2022 4:57 PM GMT

വൈറസ് ബാധമൂലമാണ് പകര്‍ച്ച വ്യാധിയായ ഇന്‍ഫ്ലുവന്‍സ ബാധിക്കുന്നത്

ദോഹ: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഖത്തറില്‍ പകര്‍ച്ചപ്പനി കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സീസണല്‍ ഇന്‍ഫ്ലുവന്‍സയുടെ ഭാഗമായുള്ള ലക്ഷണങ്ങളെ നിസാരമായി കാണരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.‌ ആശുപത്രികളില്‍ നിരവധി പേരാണ് പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സയ്ക്കെത്തുന്നത്. തണുപ്പ് കാലം തുടങ്ങുമ്പോള്‍ പനി പിടിക്കുന്നത് ഖത്തറില്‍ സാധാരണമാണ്.

വൈറസ് ബാധമൂലമാണ് പകര്‍ച്ച വ്യാധിയായ ഇന്‍ഫ്ലുവന്‍സ ബാധിക്കുന്നത്. പനി, ജലദോഷം, തൊണ്ടവേദന, തലവേദന, ചുമ, ക്ഷീണം, പേശീവേദന എന്നിവയൊക്കെയാണ് ലക്ഷണങ്ങള്‍. പകര്‍ച്ച വ്യാധിയായതിനാല്‍ ഇന്‍ഫ്ലുവന്‍സയെ നിസാരമായി കാണരുതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. സങ്കീര്‍ണമായാല്‍ വൈറല്‍ ന്യൂമോണിയായി മാറാനും സാധ്യതയുണ്ട്. പകര്‍ച്ചപ്പനി പ്രതിരോധിക്കാന്‍ സെപ്തംബര്‍ മുതല്‍ തന്നെ സൗജന്യ വാക്സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്.

Related Tags :
Similar Posts