ലൗ ജിഹാദ്, നാര്‍കോട്ടിക്ക് ജിഹാദ് ആരോപണങ്ങളെ ആഗോള മുസ്‍ലിം പണ്ഡിതവേദി അപലപിച്ചു
|ഇസ്‍ലാമിലേക്ക് മറ്റുള്ളവരെ ആകർഷിക്കാൻ ഇസ്‍ലാമിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായ മയക്കുമരുന്ന് പോലെയുള്ള തിന്മകളിലേക്ക് ചേർത്താണ് ഇത്തരം ആരോപണങ്ങളെമ്പാടുമെന്നതാണ് ഏറ്റവും അത്ഭുതകരം.
ഇന്ത്യയിലെ മുസ്‍ലിം ന്യൂനപക്ഷത്തിന്റെ പേരിൽ ഉയര്‍ന്നുവന്ന ലൗ ജിഹാദ്, കൊറോണ ജിഹാദ്, നാർകോട്ടിക്ക് ജിഹാദ് ആരോപണങ്ങളെ ആഗോള മുസ്‍ലിം പണ്ഡിതവേദി അപലപിച്ചു. ആഗോള മുസ്ലിം പണ്ഡിത വേദി സെക്രട്ടറി ജനറൽ ഡോ. അലി ഖുറദാഗിയാണ് പ്രസ്താവന പുറത്തിറക്കിയത്. ഇസ്‍ലാമിക രാജ്യങ്ങളിലെ സർക്കാരുകളും സ്വതന്ത്ര മാധ്യമങ്ങളും ഇന്ത്യയിലെ മുസ്‍ലിം സഹോദരന്മാർക്ക് സംഭവിക്കുന്ന ദുരന്തങ്ങളെ തടയാനാവശ്യമായ നിയമ പരിചരണം നൽകണം. അവരെ സംരക്ഷിക്കുവാൻ സത്വര നടപടി സ്വീകരിക്കുവാന്‍ ആഗോള മുസ്‍ലിംകള്‍ അവരുടെ കർത്തവ്യങ്ങൾ നിർവഹിക്കണമെന്നും പണ്ഡിത വേദി എല്ലാ മുസ്‍ലിം രാഷ്ട്രീയക്കാരോടും പണ്ഡിതരോടും ചിന്തകരോടും ആവശ്യപ്പെട്ടു.
ഇന്ത്യയിലെ മുസ്‍ലിംകൾക്കെതിരായ ആസൂത്രിതമായ അക്രമങ്ങളെയും തെറ്റായ ആരോപണങ്ങളെയും ശക്തമായി അപലപിക്കപ്പെടണം. വിദ്വേഷം പ്രചരിപ്പിക്കാനും മുസ്‍ലിം ന്യൂനപക്ഷത്തിനെതിരായ ശാരീരിക ആക്രമണങ്ങൾ മാത്രമല്ല മുസ്‍ലിം ന്യൂനപക്ഷത്തെ മാനസികമായി തളർത്തുന്ന വിധമുള്ള നട്ടാൽ മുളക്കാത്ത നുണകൾ പ്രചരിപ്പിച്ചിരുന്നത് മുൻ കാലങ്ങളിൽ വർഗീയ ഹിന്ദു തീവ്രവാദികളായിരുന്നുവെങ്കിൽ ഇപ്പോൾ മറ്റു ചിലരും അതേറ്റെടുത്തിരിക്കുന്നു. ഇസ്‍ലാമിലേക്ക് മറ്റുള്ളവരെ ആകർഷിക്കാൻ ഇസ്‍ലാമിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായ മയക്കുമരുന്ന് പോലെയുള്ള തിന്മകളിലേക്ക് ചേർത്താണ് ഇത്തരം ആരോപണങ്ങളെമ്പാടുമെന്നതാണ് ഏറ്റവും അത്ഭുതകരം. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, മുസ്‍ലിംകളെ ബഹിഷ്കരിക്കാനും അവരുടെ കടകളും വ്യാപാര സ്ഥാപനങ്ങളു ഉപരോധിക്കാനും വരെ ആഹ്വാനം ചെയ്യുന്ന സങ്കുചിത മനോഭാവക്കാരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്.
മുസ്‍ലിം ഭരണത്തിൻകീഴിൽ ഇന്ത്യ നൂറ്റാണ്ടുകൾ നിലനിന്നിരുന്നുവെന്നും ഹിന്ദുക്കളായ ഭൂരിപക്ഷത്തെ ഇസ്‍ലാമിൽ പ്രവേശിക്കാൻ നിർബന്ധിച്ചിട്ടില്ലെന്നതും ഏവർക്കുമറിയുന്ന ചരിത്രമാണ്. ദേശീയ, പ്രാദേശിക ഭരണ പാർട്ടികളുടെ പിന്തുണയോടെയും പ്രോത്സാഹനത്തോടെയും മൗനാനുവാദത്തോടെയും നടക്കുന്ന ഹീനമായ കുറ്റകൃത്യങ്ങളെ ന്യായീകരിക്കാനും മുസ്‍ലിംകളെ അവരുടെ ദേശീയത, പൗരത്വം എന്നിവ ഇല്ലാതാക്കാനുമുള്ള നിയമങ്ങളെ ന്യായീകരിക്കാനും വേണ്ടിയാണ് ഈ തെറ്റായ ആരോപണങ്ങളും കുപ്രചരണങ്ങളും എന്നും പണ്ഡിതവേദി ആശങ്കിക്കുന്നു.
ന്യൂയോർക്ക് ടൈംസ് പറഞ്ഞതുപോലെ, ഇന്ത്യയിലെ മുസ്‍ലിംകളുടെ പ്രാഥമിക അവകാശങ്ങൾ ഇല്ലാതാക്കുകയും ഇന്ത്യയെേ കേവല ഹിന്ദുരാഷ്ട്രവുമാക്കാനുള്ള പദ്ധതികള്‍ ഇന്ത്യയിൽ കാലങ്ങളായി നടക്കുന്നുണ്ട്. ഈ ശ്രമം വലിയ അപകടമാണ്. ഇത് മുസ്‍ലിംകൾക്കുമാത്രമല്ല മറ്റു ന്യൂനപക്ഷങ്ങൾക്കും മാനവികതക്കും വലിയ ദോഷം ചെയ്യും. ഈ പണ്ഡിതവേദിക്ക് ഉണർത്താനുള്ള കാര്യങ്ങൾ ഇവയാണ്.
- മുസ്‍ലിം രാജ്യങ്ങളിലെ സർക്കാരുകൾ ഉൾപ്പെടെ ഇന്ത്യയിലെ മുസ്‍ലിം സഹോദരന്മാർക്ക് സംഭവിക്കുന്ന ദുരന്തങ്ങൾ തടയാൻ ആവശ്യമായ നിയമ പരിപാലനം നടപ്പിലാക്കാൻ എല്ലാ മുസ്ലീങ്ങളും രാഷ്ട്രീയക്കാരും പണ്ഡിതരും ചിന്തകരും മറ്റുള്ളവരും തയ്യാറാവണമെന്ന് യൂണിയൻ ആവശ്യപ്പെടുന്നു. അത്തരം വാർത്തകൾ പ്രസിദ്ധീകരിക്കാനും അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കാനും സ്വതന്ത്ര മാധ്യമങ്ങളോട് പണ്ഡിത വേദി ശക്തമായി ആവശ്യപ്പെടുന്നു.
- പീഡിപ്പിക്കപ്പെടുന്ന ഈ മുസ്‍ലിം ന്യൂനപക്ഷത്തോടുള്ള അവരുടെ മാനുഷികമായ കടമ നിർവ്വഹിക്കാൻ സ്വതന്ത്ര ലോകത്തോടും അന്താരാഷ്ട്ര സംഘടനകളോടും മനുഷ്യാവകാശ സംഘങ്ങളോടും വേദി നിർദ്ദേശിക്കുന്നു.
- അക്രമം, വംശീയത, വിദ്വേഷം എന്നിവയിൽ നിന്ന് വിട്ടുനിൽക്കാൻ ഇന്ത്യയിലെ വിവേകമുള്ള പൗരന്മാരോട് അഭ്യർത്ഥിക്കുന്നു. വിധ്വംസക പ്രവർത്തനങ്ങൾ ഇന്ത്യയുടെയും അതിന്റെ ഭാവിയുടെയും സമ്പന്നമായ ചരിത്രത്തിന്റെയും ഇതപര്യന്തമുള്ള പ്രശസ്തിയുടെയും താൽപ്പര്യമല്ല.അക്രമത്തിന്റെ പരിണതി വംശീയത രാജ്യത്തിന്റെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും അഭിവൃദ്ധിക്കും ഭീഷണിയാവുമെന്നതാണെന്ന് വേദി ശക്തമായി ഉണർത്തുന്നു.