Qatar
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിക്ഷേപം;   ഖത്തറിന്റെ പ്രഥമ പരിഗണന ലിവർപൂളിന്
Qatar

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിക്ഷേപം; ഖത്തറിന്റെ പ്രഥമ പരിഗണന ലിവർപൂളിന്

Web Desk
|
17 Jan 2023 5:34 AM GMT

പി.എസ്.ജിയുടെ ഉടമസ്ഥത നിലവിൽ ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്റ്‌സിനാണ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിക്ഷേപത്തിന് ശ്രമിക്കുന്ന ഖത്തറിന്റെ പ്രഥമ പരിഗണന ലിവർപൂളിനെന്ന് റിപ്പോർട്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തന്മാരായ ലിവർപൂൾ, ടോട്ടനം, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബുകളിൽ ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്റിന് താൽപര്യമുള്ളതായി റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ടോട്ടനവുമായി ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്റ്‌സ് നേരത്തെ ചർച്ച നടത്തിയിരുന്നു. ഇക്കാര്യത്തിൽ ലിവർപൂളിനോടാണ് കൂടുതൽ പ്രിയമെന്നാണ് ഖത്തരി മാധ്യമപ്രവർത്തകൻ മുഹമ്മദ് സഈദ് അൽകാബിയെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇക്കാര്യത്തിൽ ചർച്ചകൾ ഏറെ മുന്നോട്ടുപോയതായും വരും ദിവസങ്ങളിൽ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് റിപ്പോർട്ട്. ക്ലബ് കൈമാറ്റത്തിന് തയ്യാറാണെന്ന് ലിവർപൂൾ ഉടമകൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഫ്രഞ്ച് ടീം പി.എസ്.ജിയുടെ ഉടമസ്ഥത നിലവിൽ ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്റ്‌സിനാണ്.

Similar Posts