ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പുതിയ കെട്ടിടത്തിന് ഇന്ന് ശിലാസ്ഥാപനം
|എംബസിക്ക് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഖത്തര്‍ സര്‍ക്കാരാണ് ഭൂമി നല്‍കിയത്
ഖത്തറില്‍ ഇന്ത്യന്‍ എംബസിയുടെ പുതിയ കെട്ടിടത്തിന് ഇന്ന് ശിലാസ്ഥാപനം നിര്‍വഹിക്കും. രാവിലെ 11.45ന് നടക്കുന്ന ശിലാസ്ഥാപന ചടങ്ങില്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ പങ്കെടുക്കും.
പൊതുജനങ്ങള്‍ക്ക് ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരിക്കില്ലെങ്കിലും, ഇന്ത്യന്‍ എംബസിയുടെ ഫേസ്ബുക്, യൂട്യൂബ് പേജുകള്‍ വഴി ചടങ്ങുകളുടെ തത്സമയ സംപ്രേഷണമുണ്ടാവുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇന്ത്യന്‍ എംബസിക്ക് പുതിയ ആസ്ഥാന മന്ദിരം നിര്‍മിക്കാന്‍ ഖത്തര്‍ സര്ക്കാന് ഭൂമി അനുവദിച്ച കാര്യം റിപ്പബ്ലിക് ദിന ചടങ്ങില്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പ്രഖ്യാപിച്ചിരുന്നു. വെസ്റ്റ്ബേയിലെ നയതന്ത്ര മേഖലയിലാണ് എംബസിക്ക് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയത്. ഇന്ന് ശിലാസ്ഥാപനം നിര്‍വഹിക്കുന്നതിനു പിന്നാലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും.