ലോക്‌സഭ തെരഞ്ഞെടുപ്പിലെ ജനവിധി പ്രതീക്ഷാജനകം: ഖത്തർ പ്രവാസി വെൽഫെയർ
|ഇന്ത്യൻ ജനാധിപത്യത്തിന്റെ തിരിച്ചുവരവിന്റെ തുടക്കമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും പ്രവാസി വെൽഫെയർ
ദോഹ: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ജനവിധി പ്രതീക്ഷാജനകമെന്ന് ഖത്തറിലെ പ്രവാസി വെൽഫെയർ. 'വോട്ടറുടെ സ്വരം' എന്ന പേരിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന സദസ്സ് തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയുടെ മതേതരത്വത്തിനും ജനാധിപത്യത്തിനും ശക്തിയും പ്രതീക്ഷയും നൽകുന്നതാണെന്ന് അഭിപ്രായപ്പെട്ടു. വർഗീയതയും വിഭാഗീയതയും ഇന്ത്യയുടെ ഭൂരിപക്ഷ മതേതര മനസ്സ് പൊറുപ്പിക്കില്ലെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ തിരിച്ചുവരവിന്റെ തുടക്കമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും പ്രവാസി വെൽഫെയർ അഭിപ്രായപ്പെട്ടു.
പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് ആർ. ചന്ദ്രമോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അനീസ് റഹ്‌മാൻ ചർച്ച നിയന്ത്രിച്ചു. ഇൻകാസ് ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട്, യുവ കലാസാഹിതി കേന്ദ്ര കോഡിനേറ്റർ സിറാജ്, വൺ ഇന്ത്യ ജനറൽ സെക്രട്ടറി ഷാജി ഫ്രാൻസിസ്, ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ഷഫീഖ് അറക്കൽ, പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡണ്ട് സാദിഖ് ചെന്നാടൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കറന്റ് അഫയേഴ്സ് കൺവീനർ ഷാദിയ ഷരീഫ് നന്ദി പറഞ്ഞു. ചടങ്ങിൽ മലപ്പുറം ജില്ലാക്കമ്മറ്റി നടത്തിയ തെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.