Qatar
Qatar
ടേക്ക് ഓഫിന് പിന്നാലെ നിയന്ത്രണം വിട്ടു; ഖത്തര്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു
|10 Feb 2023 3:54 PM GMT
ദോഹയില്‍ നിന്ന് കോപ്പന്‍ഹേഗനിലേക്കുള്ള വിമാനമാണ് അല്‍പ്പ സമയത്തേക്ക് നിയന്ത്രണം വിട്ടത്
ദോഹ: ഖത്തര്‍ എയര്‍വേസിന്റെ വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ നിയന്ത്രണം വിട്ടതില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ജനുവരി പത്തിനായിരുന്നു സംഭവം. ദോഹയില്‍ നിന്ന് കോപ്പന്‍ഹേഗനിലേക്കുള്ള വിമാനമാണ് അല്‍പ്പ സമയത്തേക്ക് നിയന്ത്രണം വിട്ടത്. വിമാനം പൊടുന്നനെ മുന്നൂറു മീറ്ററിലേറെ താഴ്ന്നു. വിമാനം പിന്നീട് കോപ്പന്‍ഹേഗനില്‍ സുരക്ഷിതമായി ഇറക്കിയിരുന്നു.