ലുലു ഹൈപ്പർ മാർക്കറ്റുകളിലെ 'ഇന്ത്യ ഉത്സവ്' ആഘോഷങ്ങൾക്ക് തുടക്കം
|ഇന്ത്യൻ ഉത്പന്നങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി ഖത്തറിലും മറ്റു ജിസിസി രാജ്യങ്ങളിലും അപൂർവമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുകയാണ് ലുലു ഇന്ത്യൻ ഉത്സവ്.
ദോഹ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റുകളിലെ 'ഇന്ത്യ ഉത്സവ്' ആഘോഷങ്ങൾക്ക് പ്രൗഢഗംഭീര തുടക്കം. ഖത്തറിൽ ലുലു ഹൈപ്പർ മാർക്കറ്റ് ഐൻഖാലിദ് ബ്രാഞ്ചിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യൻ ഉത്പന്നങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി ഖത്തറിലും മറ്റു ജിസിസി രാജ്യങ്ങളിലും അപൂർവമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുകയാണ് ലുലു ഇന്ത്യൻ ഉത്സവ്. ജിസിസി രാജ്യങ്ങളിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്കും ബ്രാൻഡുകൾക്കും സ്വീകാര്യത നൽകുന്നതിൽ ലുലു ഗ്രൂപ്പ് നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ പറഞ്ഞു.സമ്പന്നമായ ഇന്ത്യൻ സംസ്്കാരത്തിന്റെ ഉത്സവം കൂടിയാണ് ഇന്ത്യ ഫെസ്റ്റിന്റെ ലക്ഷ്യമെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് വ്യക്തമാക്കി. ഖത്തറിലെ 18 ലുലു ഹൈപ്പർമാർക്കറ്റുകളിലും ഫെസ്റ്റിവൽ ഇന്ത്യ ഫെസ്റ്റിന്റെ ഭാഗമായി വിവിധ ഉത്പന്നങ്ങൾലഭ്യമാണ്.
3500ഓളം ഉത്പന്നങ്ങളാണ് ഉത്സവിന്റെ പ്രധാന ആകർഷണം. ഇന്ത്യയുടെ ചരിത്ര-പൈതൃക സ്മാരകങ്ങളുടെ പകർപ്പുകൾ തയ്യാറാക്കി, മാളിനുള്ളിൽ മിനി ഇന്ത്യ സൃഷ്ടിച്ചായിരുന്നു ഉത്ഘാടന പരിപാടികൾ. ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് തവർ അൽ കുവാരി, ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് ആൽഥാനി, അബ്ദുല്ല അൽ കുവാരി, ഇബ്രാഹിം അൽമൽകി, ലുലു ഗ്രൂപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, രാജകുടുംബാംഗങ്ങൾ, വിവിധ മന്ത്രാലയം പ്രതിനിധികൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, ഇന്ത്യൻ കമ്യൂണിറ്റി നേതാക്കൾ, ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.