ദോഹ മെട്രോ ഗ്രീന്‍ ലൈനില്‍ അറ്റകുറ്റപ്പണി; വെള്ളിയാഴ്ച്ച ഗ്രീന്‍ ലൈൻ സർവീസ് തടസ്സപ്പെടും
|ഗ്രീൻ ലൈനിലെ റൂട്ടുകളിൽ പത്ത് മിനിറ്റ് ഇടവേളകളിലായി ബദൽ ബസുകൾ സർവീസ് നടത്തും
ദോഹ മെട്രോയുടെ ഗ്രീൻ ലൈൻ സേവനം വെള്ളിയാഴ്ച തടസ്സപ്പെടുമെന്ന് ദോഹ മെട്രോ അറിയിച്ചു. പകരം, ബസ് സർവീസുകൾ ഉപയോഗിച്ച് യാത്രക്കാർക്ക് ഇതേ ലൈനിലെ ലക്ഷ്യ സ്ഥാനങ്ങളിൽ എത്താൻ സാധിക്കും.ഗ്രീൻ ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് വെള്ളിയാഴ്ച സർവീസ് നിർത്തിവെക്കുന്നത്.
ഗ്രീൻ ലൈനിലെ റൂട്ടുകളിൽ പത്ത് മിനിറ്റ് ഇടവേളകളിലായി ബദൽ ബസുകൾ സർവീസ് നടത്തും. മൂന്ന് റൂട്ടുകളിലായാണ് ഇവ ഓടുന്നത്. അൽ ബിദയിൽ നിന്നു മാൾ ഓഫ് ഖത്തർ, മാൾ ഓഫ് ഖത്തറിൽ നിന്നും തിരിച്ച് അൽ ബിദയിലേക്ക്, മൻസൂറ-ദോഹ അൽ ജദീദ് ഷട്ടിൽ സർവീസ് എന്നിങ്ങനെയാണ് ഈ റൂട്ടിലെ ബസ് സർവീസുകൾ.
അൽ റിഫ മാൾ ഓഫ് ഖത്തറിനും അൽ ബിദക്കുമിടയിൽ സർവീസ് നടത്തുന്ന ബസുകൾക്ക് എജ്യക്കേഷൻ സിറ്റി, ഖത്തർ നാഷണൽ ലൈബ്രറി, അൽ ഷഖബ്, അൽറയാൻ, അൽ മെസ്സില, ഹമദ് ആശുപത്രി, അൽ ബിദ മിഷൈരിബ് എന്നിവടങ്ങളിൽ ബോർഡിങ് പോയൻറുകളുണ്ടാവും. ഇവിടങ്ങളിൽ നിന്ന് യാത്രക്കാർക്ക് കയറാനും ഇറങ്ങാനും കഴിയുന്നതാണ്. വൈറ്റ് പാലസിൽ ബസുകൾക്ക് സ്റ്റോപ്പ് ഉണ്ടായിരിക്കില്ല.