Qatar
Qatar
ഖത്തറില്‍ മാളുകളില്‍ ഇനിമുതല്‍ മാസ്ക് ധരിക്കേണ്ടതില്ല
|31 March 2022 9:45 AM GMT
കോവിഡ് നിയന്ത്രണങ്ങളില്‍ ഖത്തര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ മാളുകളില്‍ ഇനിമുതല്‍ മാസ്ക് ധരിക്കേണ്ടതില്ല. എന്നാല്‍ ഷോപ്പുകളില്‍ മാസ്ക് നിര്‍ബന്ധമാണ്.
കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇന്നലെ 123 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ യാത്രക്കാരനാണ്. ആകെ 1161 കോവിഡ് രോഗികളാണ് ഇന്നലത്തെ കണക്കനുസരിച്ച് ഖത്തറിലുള്ളത്.