Qatar
Media One organised Edu Next programme in qatar
Qatar

ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് മീഡിയവണ്‍ എജ്യു നെക്സ്റ്റ്

Web Desk
|
21 May 2023 7:49 PM GMT

വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയായ ആര്‍ക്കൈസ് സ്റ്റഡി അബ്രോഡുമായി സഹകരിച്ചാണ് എജ്യു നെക്സ്റ്റ് സംഘടിപ്പിച്ചത്.

ദോഹ: വിദേശ പഠനത്തിന് തയാറെടുക്കുന്ന ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് മീഡിയവണ്‍ എജ്യു നെക്സ്റ്റ്. ദോഹ ക്രൗണ്‍ പ്ലാസ ഹോട്ട‌ലില്‍ നടന്ന പരിപാടിയില്‍ ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയായ ആര്‍ക്കൈസ് സ്റ്റഡി അബ്രോഡുമായി സഹകരിച്ചാണ് എജ്യു നെക്സ്റ്റ് സംഘടിപ്പിച്ചത്. വിദേശത്ത് ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് എജ്യു നെക്സ്റ്റ് നിറം പകര്‍ന്നു. രാജ്യാന്തര തലത്തിലെ മികച്ച റാങ്കിലുള്ള യൂനിവേഴ്സിറ്റികളെയും പഠനത്തിന് അനുയോജ്യമായ സാഹചര്യങ്ങളുള്ള രാജ്യങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ഗൈഡന്‍സ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ പ്രയോജനപ്പെട്ടു.

സ്പോട്ട് പ്രൊഫൈല്‍ അസസ്മെന്റ് വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കാന്‍ സഹായിച്ചു. ഏറ്റവും മികച്ച പഠനാവസരങ്ങള്‍ വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മീഡിയവണ്‍- ഗള്‍ഫ് മാധ്യമം എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശേരിയും മാസ്റ്റര്‍ കണ്‍സള്‍ട്ടന്റ് ദിലീപ് രാധാകൃഷ്ണനും പറഞ്ഞു.

ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അഡ്മിനിസ്ട്രേറ്റീവ് കണ്‍സള്‍ട്ടന്റ് കരീമ ഹാഷിം അല്‍ യുസുഫ് എജ്യു നെക്സ്റ്റ് ഉദ്ഘാടനം ചെയ്തു. ബിര്‍ള സ്കൂള്‍ പ്രിന്‍സിപ്പൽ ഹരീഷ് സന്ദുജ മുഖ്യാതിഥിയായിരുന്നു. ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ് ഡോക്ടര്‍ സലീല്‍ ഹസന്‍ വിദേശ വിദ്യാഭ്യാസ സാധ്യതകളെ കുറിച്ച് സംവദിച്ചു.

മീഡിയവണ്‍ ഗള്‍ഫ് മാധ്യമം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.സി അബ്ദുല്‍ ലത്തീഫ്, നാസര്‍ ആലുവ, അബ്ദുല്‍ ഗഫൂര്‍, അഡ്വക്കേറ്റ് ഇഖ്ബാല്‍. മുഹമ്മദ് സലീം, മീഡിയവണ്‍ ഡിജിറ്റല്‍ വിഭാഗം എജിഎം ഹസ്നൈന്‍, മാര്‍ക്കറ്റിങ് മാനേജര്‍ നിശാന്ത് തറമേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Similar Posts