Qatar
ലോകകപ്പ്: മീഡിയ വണ്‍ സല്യൂട്ട് ദ ഹീറോസ് പുരസ്കാരങ്ങള്‍ കൈമാറി
Qatar

ലോകകപ്പ്: മീഡിയ വണ്‍ സല്യൂട്ട് ദ ഹീറോസ് പുരസ്കാരങ്ങള്‍ കൈമാറി

Web Desk
|
12 Feb 2023 7:22 PM GMT

ലോകകപ്പിന്റെ ഏഴ് വേദികളിലേക്ക് സീറ്റുകള്‍ ഒരുക്കിയ കോസ്റ്റല്‍ ഖത്തറിനായി സിഇഒ നിഷാദ് അസീം പുരസ്കാരം ഏറ്റുവാങ്ങി.

ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്ബോളിനെ അനശ്വരമാക്കിയ ഇന്ത്യക്കാര്‍ക്ക് മീഡ‍ിയവണിന്റെ ആദരം. മീഡിയ വണ്‍ സല്യൂട്ട് ദ ഹീറോസ് പുരസ്കാരങ്ങള്‍ കൈമാറി. ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെയും ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലേയും വിശിഷ്ടാധിതികളുടെ സാന്നിധ്യത്തിലാണ് പുരസ്കാരങ്ങള്‍ കൈമാറിയത്.

ലോകകപ്പിന്റെ ഏഴ് വേദികളിലേക്ക് സീറ്റുകള്‍ ഒരുക്കിയ കോസ്റ്റല്‍ ഖത്തറിനായി സിഇഒ നിഷാദ് അസീം പുരസ്കാരം ഏറ്റുവാങ്ങി. ഗതാഗത ഖലയിലെ സംഭാനയ്ക്കാണ് എംബിഎമ്മിനും ഗോ മുസാഫിര്‍ ഡോട് കോമിനും പുരസ്കാരം.കോര്‍ണിഷില്‍ നടത്തിയ വാക്കത്തോണും ചെയര്‍മാര്‍ ഇ.പി അബ്ദുറഹ്മാന്‍ കായിക രംഗത്തു നടത്തുന്ന ഇടപെടലുകളും കെയര്‍ ആന്റ് ക്യുവറിന് പുരസ്കാര വേദിയിലേക്കുള്ള വഴിതെളിച്ചു.

സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ എംഇഎസ് ഇന്ത്യന്‍ സ്കൂള്‍, അല്‍സുവൈദ് ഗ്രൂപ്പ് എന്നിവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. സംഘടനകളില്‍ ഖത്തര്‍ മഞ്ഞപ്പട, അര്‍ജന്റീന ഫാന്‍സ് ഖത്തര്‍, ഖത്തര്‍ മല്ലു വളണ്ടിയേഴ്സ്, ഡോം ഖത്തര്‍, ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനകളായ യുനീഖ്, ഫിന്‍ ക്യു, ഭാരവാഹികള്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.

വ്യക്തിഗത പുരസ്കാരങ്ങളില്‍ മാധ്യമപ്രവര്‍ത്തന രംഗത്തു നിന്നും അഭിലാഷ് നാലപ്പാട്, ഡി രവി കുമാര്‍, വളണ്ടിയറിങ് മേഖലയില്‍ നിന്ന് ഇസ്മയില്‍ യൂസുഫ്, നാസിഫ് മൊയ്തു, സുല്‍ഫത്ത് ത്വാഹ, ഔദ്യോഗിക ചുമതലകളുടെ ഭാഗമായി ലോകകപ്പ് സംഘാടനത്തില്‍ സുപ്രധാന പങ്കുവഹിച്ച ഫൈസല്‍ ഹുദവി, നിവാസ് ഹനീഫ, ഫ്രീസ്റ്റൈല്‍ ഫുട്ബോളര്‍ ഹാദിയ ഹകീം എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.

സുപ്രിം കമ്മിറ്റി ഇവന്റ് ഡയറക്ടര്‍ ഖാലിദ് സുല്‍ത്താന്‍ അല്‍ ഹമര്‍, ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ കമ്യൂണിറ്റി പൊലീസിങ് ഡിപാര്‍ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഇബ്രാഹീം മുഹമ്മദ് റാഷിദ് അല്‍ സിമൈഹ്, കമ്യൂണിറ്റി പൊലീസ് പബ്ലിക് റിലേഷന്‍സ് സെക്രട്ടറി മേജര്‍ തലാല്‍ മെനസര്‍ അല്‍ മദ്ഹൂരി, ലെഫ്നനന്റ് അബ്ദുല്‍ അസീസ് അല്‍ മുഹന്നദി, മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ് എന്നിവര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.

ഐസിസി പ്രസിഡന്റ് പിഎന്‍ ബാബുരാജന്‍, ഐസിബിഎഫ് പ്രസിഡന്റ് വിനോദ് നായര്‍,മീഡിയ വണ്‍ കണ്‍ട്രി ഹെഡ് നിഷാന്ത് തറമേല്‍, മീഡിയ വണ്‍ ഗള്‍ഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശേരി, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.സി അബ്ദുല്‍ ലത്തീഫ്, നാസര്‍ ആലുവ, അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, സാദിഖ് ചെന്നാടന്‍, മുഹമ്മദ് സലീം, അഹ്മദ് അന്‍വര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


Similar Posts