Qatar
MICE Airline Award for the second consecutive time to Qatar Airways
Qatar

മൈസ് എയർലൈൻ പുരസ്‌കാരം തുടർച്ചയായി രണ്ടാം തവണയും ഖത്തർ എയർവേസിന്

Web Desk
|
6 Sep 2024 4:50 PM GMT

മിഡിലീസ്റ്റിലെ മികച്ച മൈസ് എയർലൈനിനുള്ള പുരസ്‌കാരവും ഖത്തർ എയർവേസിനാണ്

ദോഹ: മികച്ച യാത്രാ സൗകര്യങ്ങളുമായി വീണ്ടും അന്താരാഷ്ട്ര അവാർഡുകൾ സ്വന്തമാക്കി ഖത്തർ എയർവേസ്. ലോകത്തിലെ ഏറ്റവും മികച്ച മൈസ് എയർലൈൻ പുരസ്‌കാരം തുടർച്ചയായി രണ്ടാം തവണയും ഖത്തർ എയർവേസിനെ തേടിയെത്തി. മീറ്റിംഗ്സ്, ഇൻസെന്റീവ്സ്, കോൺഫെറൻസസ്, എക്സിബിഷൻസ് അഥവാ മൈസ് ടൂറിസം രംഗത്തെ മികവിനുള്ള അംഗീകാരമാണ് എയർവേസിന് ലഭിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച മൈസ് എയർലൈൻ എന്ന പുരസ്‌കാരത്തിന് പുറമെ മിഡിലീസ്റ്റിലെ മികച്ച മൈസ് എയർലൈനിനുള്ള പുരസ്‌കാരവും ഖത്തർ എയർവേസിനാണ്.

ഖത്തറിലും പുറത്തും മൈസ് വ്യവസായം വളർത്തിയെടുക്കുന്നതിലെ ഖത്തർ എയർവേയ്സിന്റെ അകമഴിഞ്ഞ പിന്തുണക്കും ശ്രമങ്ങൾക്കുമുള്ള അംഗീകാരമായാണ് അവാർഡുകൾ നൽകിയിരിക്കുന്നത്. സ്‌കൈട്രാക്‌സ് വേൾഡ് ബെസ്റ്റ് എയർലൈൻസ്, എയർലൈൻ റേറ്റിങ്‌സ് ബെസ്റ്റ് എയർലൈൻ ഓഫ് ദി ഇയർ, വേൾഡ് ട്രാവൽ അവാർഡ് തുടങ്ങിയ പുരസ്‌കാര നേട്ടങ്ങൾക്കൊടുവിലാണ് ഖത്തർ എയർവേസിനെ തേടി വീണ്ടും അംഗീകാരങ്ങളെത്തുന്നത്.

Similar Posts