Qatar
Qatar has released a tourism road map to attract tourists
Qatar

ഖത്തറിൽ റോഡപകടങ്ങൾ കുറഞ്ഞതായി ആഭ്യന്തരമന്ത്രാലയം

Web Desk
|
8 March 2024 6:53 PM GMT

റോഡിലെ അപകടങ്ങളും പരിക്കും മരണവും 2022നെ അപേക്ഷിച്ച് 2023ൽ 24.3 ശതമാനത്തോളം കുറഞ്ഞു

ദോഹ: ഖത്തറിൽ റോഡപകടങ്ങൾ കുറഞ്ഞതായി ആഭ്യന്തരമന്ത്രാലയം. റോഡുകളിലെ കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണവും ബോധവത്കരണവും ഖത്തറിലെ നിരത്തുകളെ കൂടുതൽ സുരക്ഷിതമാക്കിയെന്നാണ് റിപ്പോർട്ട്. മുൻവർഷങ്ങളേക്കാൾ റോഡ് അപകടങ്ങളും മരണവും പരിക്കും കുറഞ്ഞതായും പൊതുജനങ്ങൾ കൂടുതൽ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതായും ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

റോഡിലെ അപകടങ്ങളും പരിക്കും മരണവും 2022നെ അപേക്ഷിച്ച് 2023ൽ 24.3 ശതമാനത്തോളം കുറഞ്ഞു. പോയവർഷം 168 റോഡപകട മരണങ്ങളാണ് രാജ്യത്ത് ആകെ രജിസ്റ്റർ ചെയ്തത്. ആഗോള ശരാശരിയേക്കാൾ ഏറെ കുറവാണ് ഇത്. ഒരു ലക്ഷം ജനങ്ങളിൽ 15 റോഡപകട മരണം എന്നതാണ് നിലവിലെ ആഗോള ശരാശരി.

റോഡ് അപകടങ്ങളിലെ ഗുരുതര പരിക്കിന്റെ കാര്യത്തിലും 2022നേക്കാൾ 2023ൽ 19.8 ശതമാനം കുറഞ്ഞു. അപകടത്തിന്റെ തീവ്രത 12.6 ശതാമനവും കുറഞ്ഞു.

അപകടങ്ങളിൽ 95.4 ശതമാനവും നിസ്സാര വാഹന അപകട കേസുകളാണുള്ളത്. ഗതാഗത നിയമങ്ങൾ ലംഘിച്ച് വാഹനമോടിക്കുന്ന പ്രവണത കൂടുതലും പുരുഷന്മാരിലാണ് കാണുന്നത്. കണക്കുകൾ പ്രകാരം, നിയമ ലംഘനത്തിൽ 90.6 ശതമാനവും പുരുഷ ഡ്രൈവർമാരിൽ നിന്നാണുണ്ടാകുന്നത്.



Similar Posts