Qatar
MOCI QATAR, Qatar Ministry of Commerce and Industrys Consumer Complaint Redressal Application is a hit.
Qatar

ഹിറ്റായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഉപഭോക്തൃ പരാതി പരിഹാര ആപ്ലിക്കേഷൻ

Web Desk
|
10 Nov 2024 4:01 PM GMT

ആപ്ലിക്കേഷൻ ലഭ്യമായതോടെ പരാതികളുടെ എണ്ണം ഗണ്യമായി കൂടിയതായി അധികൃതർ

ദോഹ: ഖത്തറിൽ ഹിറ്റായി വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഉപഭോക്തൃ പരാതി പരിഹാര ആപ്ലിക്കേഷനായ MOCIQATAR. ഉപഭോക്താക്കൾക്ക് വിവിധ പരാതികൾ ബോധിപ്പിക്കുന്നതിനായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം അവതരിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനാണ് MOCIQATAR. ആപ്ലിക്കേഷൻ വഴി വസ്തുക്കളുടെ വില, വിൽപന, ഉൽപന്നം, സേവനം, പരസ്യം, വിവരങ്ങൾ, പണം നൽകലും ഇൻവോയ്‌സും, ലൈസൻസിങ്, ആരോഗ്യ സുരക്ഷ, ചുഷണം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പരാതി നൽകാം.

ആപ്ലിക്കേഷൻ ലഭ്യമായതോടെ പരാതികളുടെ എണ്ണം ഗണ്യമായി കൂടിയതായി അധികൃതർ വ്യക്തമാക്കി. ആപ്ലിക്കേഷൻ ലഭ്യമായി മാസങ്ങൾക്കുള്ളിൽ തന്നെ നിരവധി പരാതികളാണ് ലഭിച്ചത്. വിരൽത്തുമ്പിൽ പരാതി നൽകാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഓഫീസലുകളിലും മറ്റും പോകാതെ തന്നെ അധികൃതരിലേക്ക് പ്രശ്‌നങ്ങൾ എത്തിക്കാൻ വഴിയൊരുക്കുന്നു. കാലതാമസമൊന്നുമില്ലാതെ വേഗത്തിൽ നടപടിയും സ്വീകരിക്കുന്നുണ്ട്. പരാതികൾ സമർപ്പിക്കുമ്പോൾ കടയുടെ പേര്, ബിൽ, തുടങ്ങി ആവശ്യമായ രേഖകൾ ഉൾപെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Similar Posts