Qatar
Qatar Central Bank, Qatar Mobile Payments, ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ മൊബൈല്‍ പേയ്മെന്‍റ്സ്
Qatar

ഏറ്റവും വേഗത്തിൽ ഡിജിറ്റൽ വാലറ്റിലൂടെ പണമിടപാട്; ഖത്തർ മൊബൈൽ പേയ്മെന്‍റുമായി ഖത്തർ സെൻട്രൽ ബാങ്ക്

Web Desk
|
5 May 2023 6:06 PM GMT

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും ഉപയോഗിച്ചാണ് ആപ്പിന്‍റെ പ്രവർത്തനം

ദോഹ: ഏറ്റവും വേഗത്തിൽ ഡിജിറ്റൽ വാലറ്റിലൂടെ പണമിടപാട് പൂർത്തിയാക്കാൻ ഖത്തർ മൊബൈൽ പേയ്മെന്‍റ് അവതരിപ്പിച്ച് ഖത്തർ സെൻട്രൽ ബാങ്ക്. രാജ്യത്തെ വിവിധ ബാങ്കുകളെ ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കുന്ന ക്യൂ.എം.പിയിലൂടെ സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്ക് ഡിജിറ്റൽ പണമിടപാട് പൂർത്തിയാക്കാവുന്നതാണ് സംവിധാനം.

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും ഉപയോഗിച്ചാണ് ആപ്പിന്‍റെ പ്രവർത്തനം. സ്വദേശികൾക്കും, താമസക്കാർക്കും ക്യൂ.എം.പി വാലറ്റ് സേവനം ഉപയോഗിച്ച് മറ്റു വ്യക്തികള്‍ക്ക് പണം കൈമാറുകയും ഷോപ്പിങ്ങും, ബാങ്ക് ഇടപാടും നടത്താനും കഴിയും. എ.ടി.എം കാർഡോ, കറൻസിയോ മറ്റു ഇടപാടുകളോ ഇല്ലാതെ നേരിട്ട് പണമിടപാട് നടത്താമെന്നതാണ് സൗകര്യം.

ബാങ്കുകളിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് അതാത് ബാങ്കുകൾ നൽകുന്ന ആപ്പ് വഴിയാണ് ഡിജിറ്റൽ വാലറ്റ് രജിസ്റ്റർ ചെയ്യേണ്ടത്. തുടർന്ന് വാലറ്റിലേക്ക് പണം മാറ്റിയ ശേഷം അതിവേഗത്തിൽ തന്നെ ഉപയോഗിക്കാം. മൊബൈൽ നമ്പർ നൽകിയോ, കടകൾ, സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവരുടെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ പണം അയക്കാം. മിനിമം ബാലൻസില്ലാതെ തന്നെ ഡിജിറ്റൽ വാലറ്റ് തയ്യാറാക്കാം. കുറഞ്ഞ കമ്മീഷൻ നിരക്ക് മാത്രമായിരിക്കും ബാങ്കുകൾ ഈടാക്കുന്നത്. വിവിധ ബാങ്കുകൾ തങ്ങളുടെ ഡിജിറ്റൽ വാലറ്റുകൾ ആപ്പിനൊപ്പം തന്നെ തയ്യാറാക്കിയിട്ടുണ്ട്.

Similar Posts