സൗദിയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്
|സൗദിയിലെ ടൂറിസം കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഖത്തര്‍ എയര്‍വേസിന്റെ പുതിയ വിമാനങ്ങള്‍
ദോഹ: സൗദി അറേബ്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്. അല്‍ഉല, തബൂക്ക് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസ് നടത്തുക. നേരത്തെ നിര്‍ത്തിവച്ചിരുന്ന യാന്‍ബൂ സര്‍വീസ് പുനരാരംഭിക്കും.
സൗദി അറേബ്യയുടെ ടൂറിസം കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഖത്തര്‍ എയര്‍വേസിന്റെ പുതിയ വിമാനങ്ങള്‍. ഈ മാസം 29ന് അല്‍ ഉല സര്‍വീസ് തുടങ്ങും. ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് നടത്തുക. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിലുള്ള ഇടമാണ് അല്‍ ഉല. യാന്‍ബുവിലേക്ക് ഡിസംബര്‍ ആറു മുതലും തബൂക്കിലേക്ക് 14 മുതലും ഖത്തര്‍ എയര്‍വേസില്‍ പറക്കാം.
ആഴ്ചയില്‍ മൂന്ന് വീതം സര്‍വീസുകളാണ് രണ്ടു കേന്ദ്രങ്ങളിലേക്കുമുള്ളത്. ടിക്കറ്റുകള്‍ ഖത്തര്‍ എയര്‍വേസ് വെബ്സൈറ്റ് വഴി ഇപ്പോള്‍ ബുക്ക് ചെയ്യാം. നിലവില്‍ സൗദിയിലെ ഒന്‍പത് നഗരങ്ങളിലേക്കായി ആഴ്ചയില്‍ 125 സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേസ് നടത്തുന്നത്.
Summary: Qatar Airways has announced more flights to Saudi Arabia. The new service is to AlUla and Tabuk