Qatar
ലോകകപ്പ് സമയത്ത് 70 ലക്ഷത്തിലേറെ യാത്രക്കാര്‍  ഖത്തറിലെ വിമാനത്താവളങ്ങളിലെത്തുമെന്ന് റിപ്പോര്‍ട്ട്
Qatar

ലോകകപ്പ് സമയത്ത് 70 ലക്ഷത്തിലേറെ യാത്രക്കാര്‍ ഖത്തറിലെ വിമാനത്താവളങ്ങളിലെത്തുമെന്ന് റിപ്പോര്‍ട്ട്

Web Desk
|
14 Jun 2022 4:32 PM GMT

ലോകകപ്പ് സമയത്ത് ഖത്തറിലെ വിമാനത്താവളങ്ങളില്‍ 70 ലക്ഷത്തിലേറെ യാത്രക്കാരെ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ലോകകപ്പ് നടക്കുന്ന നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഖത്തറിലെത്തുന്നവരും ഇവിടെനിന്ന് പുറത്തേക്ക് പോകുന്നവരും ട്രാന്‍സിറ്റ് യാത്രക്കാരുമുള്‍പ്പെടെ 70 ലക്ഷത്തോളം യാത്രക്കാരുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നവംബര്‍ 21ന് ലോകപ്പ് കിക്കോഫ് മുതല്‍ ഡിസംബര്‍ 18ന് ഫൈനല്‍ വരെ 28000 വിമാനങ്ങളും ഖത്തറിലെത്തും. ദോഹ ഹമദ് അന്ത്രാഷ്ട്ര വിമാനത്താവളം, ദോഹ വിമാനത്താവളം എന്നിവ വഴിയാണ് ഇത്രയും യാത്രക്കാരെത്തുക. നവംബറില്‍ 35 ലക്ഷം മുതല്‍ 41 ലക്ഷം വരെയും, ഡിസംബറില്‍ 36 ലക്ഷം മുതല്‍ 47 ലക്ഷം വരെയും യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

ലോകകപ്പ് മത്സരങ്ങള്‍ക്ക് കാണികള്‍ക്കുള്ള യാത്രക്കായി ചാര്‍ട്ടര്‍ വിമാനങ്ങള്‍, ഷട്ട്ല്‍ ഫൈ്‌ലറ്റ് സര്‍വീസ് എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളില്‍നിന്ന് ഖത്തര്‍ എയര്‍വേസുമായി സഹകരിച്ച് ദോഹയിലേക്ക് ഷട്ട്ല്‍ സര്‍വീസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.



Similar Posts