Qatar
മോട്ടോ ജിപി ഖത്തർ ഗ്രാൻഡ്പ്രി; വേഗപ്പോരിന് ഒരുങ്ങി ലുസൈൽ സർക്യൂട്ട്
Qatar

മോട്ടോ ജിപി ഖത്തർ ഗ്രാൻഡ്പ്രി; വേഗപ്പോരിന് ഒരുങ്ങി ലുസൈൽ സർക്യൂട്ട്

Web Desk
|
19 Aug 2023 6:48 PM GMT

സമഗ്രമായ വികസനവും നവീകരണവുമാണ് സര്‍ക്യൂട്ടില്‍ നടക്കുന്നത്.

ദോഹ: വേഗപ്പോരാട്ടങ്ങള്‍ക്കൊരുങ്ങി ഖത്തറിലെ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട്. ഒക്ടോബറിലാണ് ഫോര്‍മുല വണ്‍, മോട്ടോ ജിപി പോരാട്ടങ്ങള്‍ ഖത്തറില്‍ നട‌ക്കുന്നത്. ലോകമെങ്ങുമുള്ള കാറോട്ട പ്രേമികളുടെ ഇഷ്ട ഇനമാണ് ഫോർമുല വൺ. ഒക്ടോബർ ആറ് മുതൽ എട്ട് വരെയാണ് ഖത്തർ ഫോർമുല വൺ ഗ്രാൻഡ് പ്രി നടക്കുന്നത്.

സമഗ്രമായ വികസനവും നവീകരണവുമാണ് സര്‍ക്യൂട്ടില്‍ നടക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ ഈ വർഷം സെപ്തംബറിൽ പൂർത്തിയാകും. 5.418 കിലോ മീറ്ററാണ് സർക്യൂട്ടിന്റെ നീളം.

പൊതുമരാമത്ത് അതോറിറ്റിയായ അശ്ഗാൽ നടപ്പിലാക്കുന്ന പദ്ധതിയിൽ 40,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഗ്രാൻഡ് സ്റ്റാൻഡും ഉള്‍പ്പെടും. 10,000 കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള പാർക്കിങ് ഏരിയകളുടെ നിർമാണവും ഇതിലുൾപ്പെടും.

നവംബറിലാണ് ബൈക്കുകളുടെ അതിവേഗപ്പോരാട്ടമായ മോട്ടോ ജിപി നടക്കുന്നത്. ഇതിന് പുറമെ അടുത്ത വർഷം മാർച്ചിൽ ഖത്തർ 1812 എന്ന പേരിൽ എഫ്.ഐ.എ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന റൗണ്ടിനും ലുസൈൽ സർക്യൂട്ട് വേദിയാകും.


Related Tags :
Similar Posts